ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിനോദയാത്ര

2023-2024 വർഷത്തെ വിനോദയാത്ര വാഗമണ്ണിലേക്ക് ആയിരുന്നു.ഞങ്ങൾ രാവിലെ അഞ്ചരയ്ക്ക് യാത്ര തിരിച്ചു. സ്കൂളിൽ നിന്നു പോയ യാത്ര ആയതുകൊണ്ട് തന്നെ കുട്ടികൾ വളരെ ഉല്ലാസത്തിൽ ആയിരുന്നു. സ്കൂളിൽനിന്ന് ബസ് തിരിച്ചു. വഴിയരികിൽ നിന്ന് ധാരാളം കുട്ടികളെ കയറ്റി. പിന്നീട് നടന്നത് ഒരു സ്വപ്നം പോലെ ആയിരുന്നു. ക്ലാസ്സിൽ ആരോടും മിണ്ടാതെ ഇരിക്കുന്നവർ പോലും തുള്ളി ചാടി ആസ്വദിക്കുകയായിരുന്നു. അവരുടെ ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് പരിഹാരമായിരുന്നു ആ യാത്ര. ആസ്വദിച്ച് കാഞ്ഞിരപ്പള്ളി എത്തിയത് പോലും ആരും അറിഞ്ഞില്ല. പിന്നീട് തറവാട് ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. നേരെ പോയത് പാഞ്ചാലിമേട്ടിലേക്ക് ആയിരുന്നു. ധാരാളം അനുഭവങ്ങൾ സമ്മാനിച്ച സ്ഥലമായിരുന്നു അത്. ഈ യാത്രയിലെ ആദ്യത്തെ സ്ഥലം ആയിരുന്നതുകൊണ്ട് കുട്ടികൾ വളരെയധികം സന്തോഷിച്ചു. ഇടതിങ്ങി നിൽക്കുന്ന മലകൾ കുട്ടികളുടെ മനസ്സിനെ സന്തോഷിപ്പിച്ചു. നേരെ തിരിച്ചു ചെന്ന് പൈൻ വാലിയിലേക്ക് ആയിരുന്നു. അവിടം വളരെ മനോഹരമായിരുന്നു. അവിടെ എത്തിയപ്പോൾ മുതൽ അവിടുത്തെ ഭംഗി എന്നെ വളരെയധികം ആസ്വദിപ്പിച്ചു. പിന്നീട് ഞങ്ങൾ നേരെ പോയത് ഉച്ച ഭക്ഷണം കഴിക്കാൻ ആണ്. കഴിച്ചശേഷം നേരെ കുരിശുമലയിലേക്കാണ് പോയത്. ധാരാളം പാറകൾ നിറഞ്ഞ വഴികൾ ആ യാത്ര എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു. അവിടെ എല്ലാവരും പാറകളിൽ  പേരുകൾ കല്ലുകൾ കൊണ്ട് എഴുതി വച്ചു. ശേഷം മുട്ടകുന്നിലേക്ക് യാത്രതിരിച്ചു ധാരാളം മലകൾ. പച്ചപ്പ് മാത്രം നിലനിന്ന മലകൾ.  അവിടെയെല്ലാം ഓടി നടന്നു അപ്പോഴേക്കും സമയം സന്ധ്യയായിരുന്നു .പിന്നെ നേരെ പോയത് പരുന്തുംപാറയിലേക്കായിരുന്നു. അവിടെ പോയിട്ട് ആർക്കും ഒന്നും കാണാൻ സാധിച്ചില്ല ആകെ മഞ്ഞുമൂടി കിടക്കുകയായിരുന്നു. അതുകഴിഞ്ഞ്  പ്രഭാത ഭക്ഷണം കഴിച്ചാ സ്ഥലത്ത് തന്നെ രാത്രി ഭക്ഷണവും കഴിച്ചു. പിന്നീട് നേരെ വീട്ടിലേക്കായിരുന്നു. ഇടയ്ക്ക് ഒന്നു എല്ലാവരും മയങ്ങി. എല്ലാവരെയും വീട്ടിലെത്തിച്ച് ആ യാത്ര  മനോഹരമായി അവസാനിച്ചു.