ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിനുള്ള വഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധത്തിനുള്ള വഴികൾ

ഓരോ വ്യക്തികളുടെയും ശരീരഘടനയും പ്രതിരോധശേഷിയും വ്യത്യസ്തമാണ്. അതിനാൽ രോഗം വരാതിരിക്കാൻ പ്രതിരോധം തന്നെയാണ് ഏറ്റവും വലിയ പ്രതിവിധി. കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ ശരീരത്തിൽ പലവിധ മാറ്റങ്ങൾ ഉണ്ടാവും അതിന് പ്രതിരോധശേഷി കൂട്ടുകയേ വഴിയുള്ളൂ. ഇന്നത്തെ കാലത്ത് മഴ നനയുകയോ വെയിൽ കൊള്ളുകയോ ചെയ്താൽ കുട്ടികളിൽ ജലദോഷവും പനിയും ഉണ്ടാവും. പ്രതിരോധശേഷി യിലെ കുറവാണിതിന് കാരണം എന്നു കാണാം.അതുപോലെ പ്രധാനമാണ് ശുചിത്വവും. രോഗത്തെ പ്രതിരോധിക്കാൻ ശുചിത്വം സഹായിക്കുന്നു.
കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. നമ്മൾ പോലും അറിയാതെ പൊടികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കൾ വേഗം നമ്മുടെ കൈകളിൽ എത്താറുണ്ട്. ഭക്ഷണം കഴിക്കുന്നതിനു മുൻപ് എന്നതുപോലെ പുറത്തു പോയി വന്നാലും കളികഴിഞ്ഞെത്തി യാലുമെല്ലാം കൈ കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്. അതുപോലെ പ്രതിരോധശേഷി കൂട്ടാൻ ആരോഗ്യപ്രദമായഭക്ഷണ മാണ് കഴിക്കേണ്ടത് .വലിച്ചുവാരി കഴിക്കാതെ ആവശ്യത്തിനുമാത്രം കഴിക്കണം .വെളുത്തുള്ളി, ഇഞ്ചി വെള്ളരി ,തണ്ണിമത്തൻ, ആപ്പിൾ മാതളം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം ഇവയിലെ ആന്റി ഓക്സൈഡുകൾ ശരീരത്തിന് സഹായകമാണ്. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ആവശ്യമാണ് . അതിന് ധാരാളം വെള്ളം കുടിക്കണം.കൂടുതൽ സമയം ഉറങ്ങുന്നതും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു .
ജൈവകൃഷിയിൽ വളർത്തിയ പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. മാഗ്ഗി  ഫാസ്റ്റഫുഡ് ഇവ ഒഴിവാക്കുക.ഒരു വ്യക്തിക്ക് രോഗപ്രതിരോധശേഷി തന്നെയാണ് ഏറ്റവും അത്യാവശ്യം എന്ന് തെളിയിച്ച രോഗമാണ് കോവിഡ് 19 എന്ന മഹാമാരി ഇതിനു മരുന്നില്ല എങ്കിലും ജാഗ്രതയും പ്രതിരോധവും കൊണ്ട് നമുക്ക് ഈ മഹാമാരിയെ തടുത്തു നിർത്താം.

സിയ
7 ബി ജി എച്ച് എസ് എസ് ചാല
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - ലേഖനം