പേമാരിയും വന്നു പോയി,
കൊടുംങ്കാറ്റും വന്നു പോയി,
അലമാല തീർത്ത കടലും പോയി,
ഒറ്റക്കെട്ടായ നമുക്കു മുമ്പിൽ .
പേമാരിയായ് വന്ന മതവും പോയി,
കൊടുങ്കാറ്റായ് വന്ന ജാതിയും പോയി,
അലമാല തീർത്ത വർഗീയതയും പോയി,
കൊറോണയെന്ന വൈറസിനു മുമ്പിൽ.
വുഹാനിലൊന്നിൽ കേട്ട നാമം
പെട്ടെന്നെത്തി കേരളത്തിൽ '
ലോകം മുഴുവൻ വ്യാപിച്ചൊരാ മാരി
അനവധി ജീവനുകൾ കവർന്നെടുത്തു.
കൊറോണയത് പകരാതിരിക്കാൻ,
ശാരീരിക അകലം പാലിച്ചു നമ്മൾ,
കൊറോണയത് പടരാതിരിക്കാൻ
സാമൂഹ്യ ഒരുമയായ് വീട്ടിലിരുന്നു.
സോപ്പിട്ടാൽ തീരുമാ മാരക വൈറസ്
എന്നാലാവ്യാധിക്ക് മരുന്നൊന്നില്ല തന്നെ!