ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം/ കറ കലർന്ന ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
കറ കലർന്ന ഭംഗി


കായലിന്റരികത്ത്ഞാനൊന്നിരുന്നപ്പോള-
വിടുത്തെസൗന്ദര്യമെന്നേസ്പർശിച്ചു
ഓരോജനാലകളിലൂടെനാംകാണുന്ന
ദൃശ്യങ്ങളിലേറെ വിസ്മയമോ!!!
പെൺകിടാവിൻമൗനംപാലിക്കുന്നസന്ധ്യ.....
കന്യതൻഅഴകാർന്നനിലാവെത്തുന്നന്നേരം.
ഒഴുകുന്നകായലിൽമങ്ങുന്നആദിതൻ -
മുഖം ഞാൻ കണ്ടു.
ഇന്നിതാ സൂര്യനിൽ രക്തതുടിപ്പില്ല
കുപ്പിയും, തൊപ്പിയും അവന്റെ വൃത്ത-ത്തിൽ നിറഞ്ഞ് നിന്നു.
ഞാൻ കണ്ട ഭംഗിയും മറഞ്ഞു
നീങ്ങി,
അഴുക്കിന്റെ ലോകം ആഗമിച്ചു,
മനുഷ്യരാൽ മലിനമാം ഭൂമി
കടന്ന് കയറിയോ???
പച്ചയും നീലയുമില്ലയീ ഭൂമിയിൽ
പ്ലാസ്റ്റിക്കും അഴുക്കും ബാക്കിനിൽക്കേ..........
അങ്ങനെ കായലിന്റെ ഭംഗിയിൽ കറതീർന്നഭൂമിയെഞാൻകണ്ടു.......

 


അനുശ്രീ.എസ്.കുമാർ
7 B ജി.എച്ച്.എസ്.എസ്.പെരുമ്പളം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത