ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്/അക്ഷരവൃക്ഷം/പ്രത്യാശയുടെ പ്രവാസം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രത്യാശയുടെ പ്രവാസം

എന്റെ കോവിഡ് കാല ഓർമയിലുള്ള കാര്യങ്ങളാണ് ഞാൻ ഇവിടെ കുറിക്കുന്നത് . പഠിക്കാൻ തുടങ്ങിയ കാലം മുതൽ അവസാന വർഷ പരീക്ഷ കഴിഞ്ഞാൽ പിന്നെ......കാത്തിരിക്കും. ഇനി എന്നാണു സ്കൂൾ തുറക്കുക. പുത്തൻ ഉടുപ്പിട്ട് പുസ്തക സഞ്ചിയും തോളിലേറ്റി സ്കൂളിൽ പോകണം. പുതിയ ഉടുപ്പും ബാഗും കുട്ടികളെ കാണിക്കണം. എന്ത് രസമാണ് ..... അതിനിടയിൽ ഈസ്റ്ററും വിഷുവും...... പടക്കം പൊട്ടിച്ചു ഞങ്ങളും .... വിഷുക്കണി വച്ചും വിഷു കൈനീട്ടം നൽകി അച്ഛനും അമ്മയും സന്തോഷിപ്പിക്കാറുണ്ടായിരുന്നു. ഇത്രയും നാൾ അങ്ങനെ തന്നെ. എന്നാൽ പതിവിനു വിരുദ്ധമായി എന്താണ് നമ്മുടെ നാടിനു സംഭവിച്ചത് ? എനിക്കൊന്നും മനസ്സിലായില്ല. അവസാന വർഷ പരീക്ഷ പാതി എഴുതി നിർത്തി.സ്കൂളടപ്പിന്റെ വ്യഗ്രത ഇല്ല. സ്കൂൾ തുറപ്പിന്റെ ആകാംക്ഷയില്ല. സന്തോഷ ദിനങ്ങൾ ഇല്ല. പേടിപ്പെടുത്തുന്ന എന്തോ ഒന്ന്.ആരും പുറത്തിറങ്ങരുത്. ലോക്ക് ഡൌൺ പ്രഖ്യാപിച്ചു . ഒത്തിരി മനുഷ്യർ നാനാ രാജ്യങ്ങളിലും മരിച്ചുവീഴുന്നു. വിദേശത്ത് നിന്നും തന്റെ കൂടപ്പിറപ്പുകളെയും പെറ്റമ്മയേയും കാണാൻ വരുന്നവർക്ക് കാണാൻ പറ്റാത്ത അവസ്ഥ.നീ അങ്ങോട്ട് പോകരുത് അണുക്കൾ പകരും. ദിനം പ്രതി എന്നപോലെ ആശാ പ്രവർത്തകർ ഓരോ വീടുകൾ തോറും കയറി ഇറങ്ങുന്ന കാഴ്ച. എനിക്ക് ഭയമാണ് തോന്നുന്നത്. എന്തോ ഒന്ന് എന്നെയും പിന്തുടരുന്നത് പോലെ!.... എന്നാൽ ഈ കുറച്ചു ദിവസങ്ങളായി എനിക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല. എന്റെ അധ്യാപകർ എന്റെ ഒപ്പം ഉള്ളതുപോലെ ..സ്കൂൾ തുറന്നു എന്ന തോന്നൽ...രാവിലെ 8 മണി ആകുമ്പോൾ ഞാൻ ബുക്കും പേനയും കയ്യിലെടുക്കും.അത് കഴിയുമ്പോൾ spc വക ടാസ്കുകൾ ...ഒന്ന് കഴിയുമ്പോൾ മറ്റൊന്ന്. ഈ ലോകത്തു നടക്കുന്നതൊന്നും ഞാൻ അറിഞ്ഞില്ല.നമ്മുടെ നാടിനെ വിഴുങ്ങികൊണ്ടിരിക്കുന്ന ആ ദുരന്തത്തെപ്പറ്റി ചിന്തിക്കാറില്ല. മനസ്സിന് നല്ല സുഖം തോന്നുന്നു.കൊറോണക്കാലത്തു എല്ലാവരും എന്ത് ചെയ്യണം എന്നോർത്ത് വിഷമിക്കുമ്പോൾ ഞങ്ങൾക്ക് ചെയ്യാൻ സന്തോഷം തരുന്ന ഒത്തിരി കാര്യങ്ങൾ. ബഹുമാനവും സന്തോഷവും ഉണ്ട്. ഞങ്ങളുടെ സ്കൂളിൽ SPC കൊണ്ടുവന്ന അധികാരികളോടും അധ്യാപകരോടും...ജനങ്ങൾക്കും ലോക നന്മയ്ക്കും വേണ്ടി രാപകലില്ലാതെ spc കുട്ടികൾക്ക് വേണ്ടി, ഈ ലോകത്തെ ഭയപ്പെടുത്തുന്നതൊന്നും ഞങ്ങളുടെ മക്കൾ അറിയരുത്, അവർക്കു ഒന്നും സംഭവിക്കരുത് എന്നുമെന്നു ചിന്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ,എന്റെ അധ്യാപകർ,വിശിഷ്യാ ഗോപകുമാർ സാർ ക്രിസ്റ്റീന ടീച്ചർ ....എത്ര അഭിനന്ദിച്ചാലും മതിവരില്ല ...നന്ദി....ഒരായിരം....


വിഷ്ണുപ്രിയ എച്ച്
9 A ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം