ഗവ എച്ച് എസ് എസ് മുണ്ടേരി/അക്ഷരവൃക്ഷം/ജീവന്റെ തുടിപ്പുകൾ പ്രതിരോധത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവന്റെ തുടിപ്പുകൾ പ്രതിരോധത്തിലൂടെ

നല്ല പരിസ്ഥിതി ഉണ്ടെങ്കിൽ മാത്രമേ നല്ല രോഗപ്രതിരോധശേഷിയുണ്ടാകൂ,എങ്കിലേ ആരോഗ്യമുണ്ടാകൂ,എങ്കിലേ രോഗമില്ലാത്ത ഒരു ലോകത്തെ സ‍ൃഷ്ടിക്കാൻ കഴിയൂ....ഒന്നിച്ചു നിന്ന് പ്രതിരോധിക്കാൻ കഴിയുമെങ്കിൽ എന്തിനേയും പരാജയപ്പെടുത്താൻ കഴിയുമെന്ന് തെളിയിച്ചവരാണ് നാം കേരളക്കാർ.എന്നാൽ ഒരു ഘട്ടത്തിൽ ഏറ്റവും കൂടുതൽ കൊറോണക്കാരുണ്ടായിരുന്നത് കേരളത്തിലാണ്.എന്തുകൊണ്ടാവാം ഇങ്ങനെ എന്ന് ചിന്തിക്കുന്നുണ്ടാവും. നമ്മുടെ പ്രതിരോധച്ചങ്ങല എവിടെയോ മുറിഞ്ഞു പോയി എന്നതാണ് സത്യം.അതിനർത്ഥം കൊറോണ വിജയിച്ചു എന്നല്ല.കാലങ്ങളായി നമ്മെ സംരക്ഷിച്ചു പോരുന്ന ഒരു പ്രതിരോധ കവചമുള്ളപ്പോൾ നമ്മൾ എന്തിനു ഭയപ്പെടണം?നമ്മുടെ മനസ്സിലും മണ്ണിലും ശക്തമായ രോഗപ്രതിരോധ സംവിധാനം ഉണ്ടെന്ന് നാം വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ലോകം മുഴുവൻ കൈപ്പിടിയിലൊതുക്കിയ ഈ കുഞ്ഞൻ രാക്ഷസനെ തുരത്തണമെങ്കിൽ നമ്മൾ പ്രതിരോധിക്കണം.വിളക്കോ,കുരിശോ അല്ല നന്മ നിറഞ്ഞ ഒരു മനസ്സുണ്ടാവണം.അതിലൂടെ പ്രതിരോധിക്കാൻ കഴിയണം.നമ്മുടെ വീടുകളിലെ വാതിലുകളും ജനലുകളും ആരോഗ്യമുള്ള ഒരു ഭാവിയിലേക്ക് തുറക്കട്ടെ...പ്രതിരോധിക്കണം.... ശക്തമായി.....

വിസ്മയ മധുസൂദനൻ
10 ബി ജി എച്ച് എസ് എസ് മുണ്ടേരി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം