സെപ്റ്റംബർ മാസം പതിനൊന്നാം തീയതി വ്യാഴാഴ്ച എട്ടാം ക്ലാസിലെ പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ വിഷ്ണു വി ക്ലാസ്സ് നയിച്ചു. ഹെഡ്മിസ്ട്രസ് മായ എൻ ഉദ്ഘാടനം ചെയ്തു. പുതിയ കുട്ടികൾക്കായി അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് എടുത്തു. കുട്ടികൾ എല്ലാ പ്രവർത്തനത്തിലും സജീവമായി പങ്കെടുത്തു. ഐടി ക്വിസ്, ഓപ്പൺ ട്യൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വീഡിയോ നിർമ്മാണം , ഗെയിം നിർമ്മാണം ആർഡിനോ കിറ്റ് പരിചയപ്പെടുത്തൽ, റോബോട്ടിക്സിനെ പറ്റിയുള്ള ക്ലാസുകൾ ഇതൊക്കെ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. ഉച്ചകഴിഞ്ഞ് 3:00 മണിക്ക് രക്ഷിതാക്കളുടെ മീറ്റിങ്ങും ഉണ്ടായിരുന്നു. കൈറ്റ് മെന്റർമാരായ സുലേഖ എൻ കെ, സിനി ശിവാനന്ദൻ എന്നീ അധ്യാപകരും പങ്കെടുത്തു