ഗവ. എച്ച് എസ് എസ് പുലിയൂർ/അക്ഷരവൃക്ഷം/കോറോണയിൽ എന്റെ ഒരു ദിവസം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയിൽ എന്റെ ഒരു ദിവസം

എല്ലാവരെയും പോലെ കൊറോണക്കാലം എനിക്കും ഓർത്തുവെക്കാനുള്ളതായിരുന്നു .പതിവ് രീതിയിൽ നിന്ന് വിപരീതമായിട്ടായിരുന്നു കാര്യങ്ങളെല്ലാം പോയിരുന്നത് .സ്കൂളിൽ പോകേണ്ടത് കൊണ്ട് എന്നും രാവിലെ എഴുന്നേൽക്കാൻ വിഷമമായിരുന്നു ,കാരണം ഉറക്കം മതിയാകുമായിരുന്നില്ല .എന്നാൽ എനിക്കിപ്പോൾ ഈ കോറോണ നാളുകളിൽ ഉറങ്ങാൻ ധാരാളം സമയം കിട്ടും .ദിവസത്തിന്റെ കൂടുതൽ സമയവും സ്കൂളിൽ ചിലവഴിക്കുന്ന എനിക്ക് മുഴുവൻ സമയവും വീട്ടിൽ തന്നെ കിട്ടി .രാവിലെ ഉള്ള ഭക്ഷണം കഴിഞ്ഞാൽ ഉടൻ ഇന്ന് എന്ത് കാളി കളിക്കും എന്നുള്ള ചിന്ത തുടങ്ങിയിരിക്കും ഞാൻ. ഇപ്പോൾ ലോക് ഡൗൺ ആയതിനാൽ അച്ഛനും അമ്മയും വീട്ടിൽ തന്നെ ഉണ്ട് .ചേച്ചി (കസിൻ )പുറത്തു പഠിക്കുന്നത് കൊണ്ട് വന്നിട്ട് ആഴ്ചകളായിട്ടും, അടുത്ത് പോകാൻ പറ്റിയിട്ടില്ലായിരുന്നു. നിരീക്ഷണത്തിലായതിനാൽ മുകളിലത്തെ ബാൽക്കണിയിൽ ചേച്ചിയെ കണ്ടു സംസാരിക്കുവായിരുന്നു .അതിനാൽ ഞാനും,അപ്പച്ചിയും ,അമ്മയും ,അച്ഛനും എല്ലാവരും കൂടി 4,മണിക്ക് ശേഷം വീടിന്റെ പുറത്തായിരുന്നു ചർച്ച .ആ സമയം ചേച്ചി ബാൽക്കണിയിൽ വന്നിരുന്ന്‌ എന്നോട് സംസാരിക്കുമായിരുന്നു. ഞാൻ അമ്മയ്‌ക്കൊപ്പം ബാഡ്മിന്റണും ,സാറ്റും കളിക്കുന്നത് പതിവായിരുന്നു .ചിരിയും കളിയുമായി ഓരോ ദിവസവും കടന്നു പോയി .വെളുത്തുള്ളി ,ഉള്ളി തുടങ്ങിയവ പൊളിച്ച് അമ്മയെ അടുക്കളയിൽ സഹായിക്കുമായിരുന്നു .ഈ കോറോണ എന്ന അസുഖം ഈ ലോകത്തു നിന്നും പോകണമെന്നും,ഇതുമൂലം വിഷമിക്കുന്ന എല്ലാവർക്കും വേണ്ടി ഞാൻ ഈശ്വരനോട്‌ പ്രാർത്ഥിക്കുന്നു .

വൈഗ ജി നായർ
2A ഗവ. ഹൈസ്കൂൾ, പുലിയൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം