ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും അത്യാവശ്യം ആയിട്ടുള്ള ഒരു ഘടകമാണ് ശുചിത്വം. നാം നമ്മുടെ വീടും പരിസരവും ശുചിയാക്കുന്നതു പോലെ നമ്മുടെ ശരീരവും എപ്പോഴും ശുചിത്വമുള്ളതായിരിക്കണം. അല്ലെങ്കിൽ ഇപ്പോൾ പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19 പോലെയുള്ള വൈറസുകൾ നമ്മുടെ ശരീരത്തിലേക്കും കയറി വന്നേക്കാം.

കൊറോണ വൈറസ് എന്നത് ഒരു സാധാരണ വൈറസ് അല്ല. മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാൻ കഴിവുള്ള ഒരു മഹാമാരി തന്നെയാണത്. ഇതിന്റെ ഉറവിടം ചൈനയിലാണ്. എന്നാൽ ഈ വൈറസ് ഇപ്പോൾ ലോകം മുഴുവൻ കീഴടക്കി കൊണ്ടിരിക്കുകയാണ്. ഭൂമി മുഴുവൻ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ഈ വൈറസിനെ നമ്മൾ ഒറ്റക്കെട്ടായി തുടച്ചു നീക്കി കൊണ്ടിരിക്കുകയാണ്. അതിന് നാം ഏറ്റെടുത്ത ഒരു മാർഗ്ഗമാണ് ശുചിത്വം. ശുചിത്വത്തിലൂടെ ഈ വൈറസിനെ ഒരു പരിധിവരെ നമുക്ക് പിടിച്ചുനിർത്താനാകും. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ നമ്മളോട് ചില ശുചിത്വ ശീലങ്ങൾ പാലിക്കാൻ പറഞ്ഞത്. അതിലൊന്നാണ് സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് നമ്മുടെ കൈകൾ എപ്പോഴും ശുചിയാക്കിക്കൊണ്ടിരിക്കുക എന്നത്. ഇതുമൂലം വൈറസ് കൈകളിൽ എത്തുമ്പോൾ തന്നെ നമുക്ക് അതിനെ നശിപ്പിക്കാൻ കഴിയും. നാം സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് ഓരോ തവണ കൈകൾ കഴുകുമ്പോഴും നാം കൊറോണ വൈറസിനെതിരെ പൊരുതുകയാണ്.

നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ശുചിത്വം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ കൈകൾ നാം വൃത്തിയാക്കാതെ ആണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ നമ്മുടെ ശരീരത്തെ അത് നന്നായി ബാധിക്കും. നമുക്ക് പല രോഗങ്ങൾ വരാനും സാധ്യതയുണ്ട്. എന്നാൽ നാം നമ്മുടെ കൈകൾ ശുചിയാക്കി ആണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ നമ്മുടെ ആരോഗ്യം സുരക്ഷിതമായിരിക്കും.

മലമൂത്ര വിസർജനത്തിനു ശേഷവും നമ്മുടെ കൈകൾ നന്നായി ശുചിയാക്കണം. നമുക്ക് ശുചിത്വം ഉണ്ടെങ്കിൽ നാം എന്നും ആരോഗ്യമുളള മനുഷ്യൻ ആയിരിക്കും അല്ലെങ്കിൽ നാം എപ്പോഴും രോഗത്തിന് കീഴടങ്ങേണ്ടി വരും. ശുചിത്വമുള്ള ശരീരത്തിലേ ശുചിത്വമുള്ള മനസുണ്ടാവൂ. ശുചിത്വത്തിലൂടെ നമുക്ക് കൊറോണ വൈറസ് പോലെയുള്ള വൈറസുകളെ ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കാൻ കഴിയും.

ഫാത്തിമ റാനിയ. ടി.എം
8 - A ഗവ. ഹയർ സെക്കന്ററി സ്കൂൾ, മണിയൂർ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം