ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/ ഗോപുവിൻ്റ മണ്ടത്തരം

Schoolwiki സംരംഭത്തിൽ നിന്ന്
ഗോപുവിൻ്റ മണ്ടത്തരം

ഒരു നാൾ ഒരു ഗ്രാമത്തിൽ ഒരു തുള്ളി വെള്ളം പ്പോലും കിട്ടാത്ത കടുത്ത വേനൽ വന്നു .അപ്പോൾ ആ നാട്ടിലെ ഗോപുവെന്ന ചെറുപ്പക്കാരൻ ഒരിടത്ത് ഒരു വലിയ നിധിയുണ്ടെന്ന് പറഞ്ഞു അവൻ നാട്ടുക്കാരെ കൂടെ പോരാൻ വിളിച്ചു. നാട്ടുകാർ ആരും അവൻ്റെ കൂടെ പോയില്ല അവസാനം അവൻ ഒറ്റയ്ക്ക് നിധി തേടിയിറങ്ങി. കൈയിലുള്ള മാപ്പിൽ കാണിച്ചിരിക്കുന്നതു പോലെ അവൻ ഗുഹയിൽ കയറി ഗുഹയിൽ കൂടി മുന്നോട്ടുപ്പോയപ്പോൾ ഒരു വലിയ അലർച്ച കേട്ടു. ഗോപു തിരിഞ്ഞു നോക്കി അപ്പോൾ ഒരു വലിയ സിംഹം. അവൻ പേടിച്ചു വിറച്ചു. ധൈര്യം സംഭരിച്ച്.തിരിഞ്ഞോടി.ഭാഗ്യവശാൽ അവൻ സിംഹത്തിൻ്റെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടു. തിരിച്ച് ഗ്രാമത്തിലേയ്ക്ക് പോകും വഴി അവൻ ആലോചിച്ചു ....... വെള്ളം ഇല്ലാത്തതിന് നിധി തേടിയല്ലല്ലോ പോകേണ്ടത് പകരം ഒരുകിണർ കുഴിക്കൽ തിരുമാനിച്ചു.തിരിച്ച് ഗ്രാമത്തിൽ എത്തിയ ഗോപു നാട്ടുകാരെ വിളിച്ച് കിണർ കുഴിക്കാമെന്ന് പറഞ്ഞു നാട്ടുകാർ എല്ലാവരും കൂടി അവിടെ ഒരു വലിയ, ധാരാളം ജലമുള്ള ഒരുകിണർ കുഴിച്ചു.അങ്ങനെ ആ നാട്ടിലെ ജലക്ഷാമം പരിഹരിച്ചു.ഇതോടു കൂടി ഗോപുവിൻ്റ മണ്ടത്തരങ്ങൾ അവസാനിച്ചു ഗോപു ഗുണപരമായി ചിന്തിച്ചു തുടങ്ങി.

ഗയ വി എം
5A ജി.വി.എച്ച്.എസ്.എസ്. കൈതാരം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ