ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/കുരുവി കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
കുരുവി കുഞ്ഞ്

ഒരിക്കൽ മുട്ട വിരിഞ്ഞ് ഒരു കുഞ്ഞി കുരുവി പുറത്ത് വന്നു. കുഞ്ഞി കുരുവി കുഞ്ഞി കണ്ണ് തുറന്ന് അമ്മയെ നോക്കി. കുഞ്ഞി കുരുവി പിന്നെ കണ്ണ് വിടർത്തി അവരുടെ കൂടും അതിരിക്കുന്ന മരവും നോക്കി. ഇലകൾ എല്ലാം കൊഴിഞ്ഞ ഒരു മെലിഞ്ഞ മരമായിരുന്നു അത്. അയ്യേ " ചീത്ത മരം" കുഞ്ഞി കുരുവി കണ്ണ് പൂട്ടി. ദിവസങ്ങൾ കടന്ന് പോയി ഒരു ദിവസം ആ മരം ആകെ പൂത്തുലഞ്ഞു. " ഛീ ഒരു ഭംഗിയുമില്ലാത്ത പൂക്കൾ കുഞ്ഞി കുരുവി മുഖം ചുളിച്ചു. ആ പൂക്കൾ എല്ലാം കായ്കളായി മാറി വൈകാതെ അവയെല്ലാം വിളഞ്ഞ് പാകമായി . അതിലൊന്ന് അമ്മ കുരുവി കുഞ്ഞി കുരുവിയുടെ വായിൽ വച്ച് കൊടുത്തു. അയ്യേ കൊള്ളില്ല എന്ന് പറയാൻ തുടങ്ങിയ കുഞ്ഞി കുരുവി അത്ഭുതം കൊണ്ട് കണ്ണ് വിടർത്തി, ഹായ് എന്താ രുചി,, അമ്മേ എനിക്ക് ഇനിയും വേണം കുഞ്ഞി കുരുവി പറഞ്ഞു. മതിയാവോളം അവൾ ആ മധുരമുള്ള പഴങ്ങൾ കഴിച്ചു. അന്ന് ആദ്യമായി കുഞ്ഞി കുരുവി മരത്തെ സ്നേഹത്തോടെ നോക്കി .ആരെ യും മോശക്കാരായി കാണരുത് എന്ന പാഠം ആ മരം കുഞ്ഞി കുരുവിക്ക് പകർന്ന് കൊടുത്തു.

ഹൃദ്യ പ്രമോദ്
5A ജി വി എച്ച് എസ് എസ് കൈതാരം
നോർത്ത് പറവൂർ ഉപജില്ല
എർണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ