ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാരംഗം കലാസാഹിത്യവേദി

2019 -20 അധ‍്യാന വ൪ഷത്തിലെ GVHSS കളമശ്ശേരിയിലെ വിദ്യാരംഗം കലാസാഹിത്യവേദി 12-6-2019 തിങ്കളാഴ്ച രൂപികൃ-തമായി . വിദ്യാരംഗത്തിന്റെ ആദ്യ meeting സ്കൂൾലൈബ്രറിയിൽ വെച്ച് നടത്തപ്പെടുകയും കൺവിനർ ആയി 9-ാം ക്ലാസ്സിലെ നീരജ യെയും ജോയിന്റ്കൺവിനർമാരായി 10ാം ക്ലാസ്സിലെ അഭികൃഷ്ണൻ, 7 ാം ക്ലാസ്സിലെ കൃഷ്ണ സജി എന്നിവരേയും തിര‍‍‍ഞ്ഞെടുത്തു. കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ June-19 വായനാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം വിവിധ ഭാഗങ്ങളിലായി കുട്ടികളുടെ വായനാമത്സരങ്ങൾ, വായനാ ക്വിസ്, കവിതാ രചന മത്സരം തുടങ്ങിയവ നടത്തി. മത്സരങ്ങളിൽ ഒന്നും,രണ്ടും,മൂന്നും സ്ഥാനത്തിനർഹരായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. JULY-5 ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ചു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔദ്യോഗിക പ്രവർത്തനോദ്ഘാടനം ബഹു: PTA പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാൻ നിർവഹിച്ചു. വായനാ വാരത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ ക്ലാസ്സകളിലായിഒരു താളിയോലഗ്രന്ഥം നിർമ്മിക്കുന്നതിനുള്ള മത്സരംസംഘടിപ്പിതപ്പെട്ടിരുന്നു. അതിന്റെ പ്രകാശനം ബഹു: PTA പ്രസിഡന്റിന് താളിയോല ഗ്രന്ഥം നൽകി കൊണ്ട് ഹെഡ്മിസ്ട്രസ് ജയലക്ഷമി Tr നിർവഹിച്ചു ബഷീർ അനുസ്മരണം ദിനത്തോടനുബന്ധിച്ച് ബഷീർകഥകളുടെ അവതരണം, ക്വിസ്, ബഷീർ കഥകളുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, കവിതാ പാരായണം ‌തുടങ്ങിയവ സംഘടിപ്പിക്കപ്പെട്ടു.