ഗവ. റ്റി എച്ച് എസ് എസ് എടത്തന/അക്ഷരവൃക്ഷം/ആരോഗ്യവും. ശുചിത്വവും
ആരോഗ്യവും ശുചിത്വവും
പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിൻ്റെ തെളിവുകൾ വ്യക്തമാക്കുന്നു . ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ. കുടുംബത്തിൽ ആയാലും സമൂഹത്തിൽ ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ് മാത്രമല്ല ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ഇന്ന് ശുചിത്വത്തിൻ്റെ കാര്യത്തിൽ നാം ഏറെ പുറകിലാണ് എന്ന് കണ്ണ് തുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് . നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും , രാവിലെയും വൈകുന്നേരവും കുളിക്കുക പല്ലുതേക്കുക തുടങ്ങിയ ആരോഗ്യകരമായ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി കഴുകുക , ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക, പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങൾസന്ദർശിക്കുന്നത് ഒഴിവാക്കുക ., രോഗബാധിതരിൽ നിന്നും സാമൂഹിക അകലം പാലിക്കുക ,രോഗികളുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക തുടങ്ങിയവ ഈ കോവിഡ് കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് .വ്യക്തിത്വത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിനും പൊതു ശുചിത്വത്തിനും എന്തുകൊണ്ടാണ് പ്രാധാന്യം കല്പിക്കാത്തത്? നമ്മുടെ ബോധ നിലവാരത്തെയും കാഴ്ചപ്പാടിൻ്റെയും പ്രശ്നമാണ് മാലിന്യം നിരത്തുവക്കിൽ ഇടുന്നതും സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരുടെ പറമ്പിലേക്ക് വലിച്ചെറിയുന്നതും സ്വന്തം വീട്ടിലെ അഴുക്കുകൾ പരസ്യമായി ഓടയിലേക്ക് ഒഴുക്കുന്ന മലയാളി തൻ്റെ കപട സാംസ്കാരിക മൂല്യബോധത്തിൻ്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്?
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം