ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/നല്ല ആരോഗ്യം നല്ല സമൂഹം

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ആരോഗ്യം നല്ല സമൂഹം

ഒരിടത്ത് ഒരു ഗ്രാമത്തിൽ അച്ചു എന്നും അഖിൽ എന്നും പേരായ രണ്ടു കുട്ടികൾ താമസിച്ചിരുന്നു. അച്ചു ആണെങ്കിൽ ദിനവും രാവിലെ എഴുന്നേൽക്കും വ്യായാമം ചെയ്യും. നല്ല ഭക്ഷണങ്ങൾ കഴിക്കാനും നല്ല കൂട്ടുകാരോടൊപ്പം കളിക്കാനും അവൻ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ അഖിൽ  തികച്ചും വ്യത്യസ്തനായിരുന്നു. അവന് നേരത്തെ എഴുന്നേൽക്കാൻ ഭയങ്കര മടി ആയിരുന്നു. വൈകി ഉണരുന്നതിനാൽ വ്യായാമം ചെയ്യാനും അവൻ താൽപര്യം കാണിച്ചില്ല. പോഷകപ്രദമായ ആഹാരം കഴിക്കുന്നതിനു പകരം ടിവി കണ്ടു കൊണ്ട്അവൻ ജംഗ് ഫുഡ്  കഴിച്ച് ശീലിച്ചു. ഒരുനാൾ അവരുടെ നാട്ടിൽ ഒരു പകർച്ചവ്യാധി പടർന്നുപിടിച്ചു . അച്ചു  ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തിയിരുന്നു. അതിനാൽ പെട്ടെന്നൊന്നും അവന് രോഗം പിടികൂടിയില്ല. എന്നാൽ അഖിലിന്റെ ആരോഗ്യം മോശമായിരുന്നു.  അവൻ ഉടനെ തന്നെ ആ രോഗത്തിന്റെ പിടിയിലായി. ഡോക്ടർമാർക്ക് ഒന്നും അവനെ രക്ഷിക്കാൻ കഴിഞ്ഞില്ല. കാരണം അവന്റെ പൊണ്ണത്തടി അമിതമായിരുന്നു ഗുണപാഠം., നല്ല ആരോഗ്യ ശീലങ്ങൾ പാലിക്കൂ രോഗങ്ങളിൽ നിന്ന് മുക്തി നേടാം...............

ഫിദ തസ്നീം
ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ