ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


ലോകം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽ ഒന്നാണ് കൊറോണ അല്ലെങ്കിൽ Covid -19. മൂന്നാം ലോകമഹാ യുദ്ധത്തിന്റെ പ്രതീതി ഉളവാക്കി കൊറോണ വൈറസ് എങ്ങും കനത്ത ആൾ നാശവും ഭയാശങ്കയും വിതച്ചിരിക്കുകയാണ്. ലോകമാകെ പടർന്നു പിടിക്കുന്ന കോവിഡ് മഹാവ്യാധി ഏറെ പേരുടെ ജീവൻ ഒടുക്കുമെന്നും അതിലേറെ പേരുടെ ആരോഗ്യം തകർക്കുമെന്നും തുടക്കം മുതൽ വ്യക്തമായിരുന്നു. എന്നാൽ അപകടകാരിയായ ഈ വൈറസ് സാമൂഹ്യ ക്രമത്തെയും സാമ്പത്തിക ജീവിതത്തെയും ഇത്ര മേൽ കീഴ്മേൽ മറിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ കോവിഡ് 19 വികിസിത രാജ്യങ്ങളെ പോലും വിറപ്പിച്ചുകൊണ്ടിരിക്കുന്നു. നഗ്ന നേത്രങ്ങൾ കൊണ്ടോ സാധാരണ മൈക്രോ സ്കോപ് കൊണ്ടോ കാണാൻ കഴിയാത്ത ജീവൻ ഉള്ളതിന്റെയും ഇല്ലാത്തതിന്റെയും അതിർ വരമ്പിലൂടെ കടന്നു പോകുന്ന ഒരു സൂഷ്മ ജീവി ഇന്ന് സമസ്ത ലോകത്തെയും നിശ്ചല മാക്കിയിരിക്കുന്നു. ഏതു കുഴപ്പം പിടിച്ച പ്രശ്നങ്ങൾക്കും ശാസ്ത്രം ഉത്തരം നേടി തരും എന്നുണ്ടെങ്കിലും ഈ സമസ്യ യുടെ മുന്നിൽ ശാസ്ത്രലോകവും ആദ്യം ഒന്ന് പകച്ചു പോയില്ലേ, എന്ന് സംശയിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. ധാരാളം ഗവേഷണഫലങ്ങൾ 2020 ജനുവരി മുതൽ Covid-19 വിഷയത്തിൽ തന്നെ പുറത്തു വന്നിട്ടുണ്ട്. ഇപ്പോൾ നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന രോഗ നിർണ്ണയ മാർഗങ്ങളും ഇതിനോടകം വികസിപ്പിച്ചെടുത്തിട്ടുള്ള പുതിയ മാർഗങ്ങളും സമ്പർക്ക നിരോധന രീതിയും ചികിത്സയും ഒക്കെ തന്നെ ശാസ്ത്രത്തിന്റെ സംഭാവനകൾ ആണ്. Covid-19 വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നുകളും വാക്സിനുമെല്ലാം അധികം താമസിയാതെ ശാസ്ത്രം നമുക്ക് കാട്ടിത്തരുമെന്നു പ്രത്യാശിക്കാം...

ആർദ്ര. എ. എച്ച്
6 എ ഗവ. യു. പി. എസ്. ആലംതറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 02/ 2024 >> രചനാവിഭാഗം - ലേഖനം