ഗവ. യു.പി.എസ് കപ്രശ്ശേരി/അക്ഷരവൃക്ഷം/ആത്മവിശ്വാസത്തോടെയുള്ള പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ആത്മവിശ്വാസത്തോടെയുള്ള പോരാട്ടം

കോവിഡ് -19 എന്ന വൈറസിൻെറ വ്യാപനം തടയാൻ പറ്റാതെ വികസിത രാജ്യങ്ങളായ അമേരിക്കയും ചൈനയും ഇംഗ്ലണ്ടും ഒക്കെ കൊറോണയ്ക്ക് മുൻപിൽ വിയർക്കുന്നത് നാം കണ്ടു. ഇറ്റലി മരണം കൊണ്ട് നിശ്ചലമാണ്.

പ്രമുഖരെന്നൊ, പാവങ്ങളെന്നൊ ഉള്ള ഭേദ ചിന്തയൊന്നും വൈറസിനില്ല. മുൻപറഞ്ഞ രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലുള്ള ഇന്ത്യ ഇതിൽ ആ രാജ്യങ്ങ- ളെക്കാളും ഏറെ മുന്നിലാണ് എന്നതിൽ നമുക്ക് വളരെ അഭിമാനിക്കാം .

93 വയസ്സുള്ള തോമസും 83 വയസ്സുള്ള മറിയാമ്മയും രോഗമുക്തി നേടിയ- തിൽ കേരളത്തിലെ ആരോഗ്യ മേഖല ലോകത്തിനുതന്നെ മാതൃകയായി.

ഈ മഹാമാരിയെ കാട്ടുതീ പോലെ പടരാൻ അനുവദിക്കാതിരിക്കുക മാത്രമാണ് പോംവഴി. പരസ്പരം അകലം പാലിക്കുക എന്നത് അതിജീവനത്തിന് മന്ത്രമായി ഏറ്റെടുക്കാൻ പഴുതടച്ച ജാഗ്രത തന്നെയാണ് , കൃത്യമായി മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത ഇതിനു വേണ്ട മുൻകരുതൽ. അതുകൊണ്ട് ഭരണാധികാരികൾ പറയുന്നതുപോലെ അനുസരിക്കാൻ നമ്മൾ ഓരോരുത്തരും തയ്യാറാവുക തന്നെ വേണം. ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

അഭിനവ് കൃഷ്ണാ. പി. ആർ
IV A ഗവ. യു.പി.എസ് കപ്രശ്ശേരി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം