ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ശാസ്ത്ര ക്ലബ്ബ് 2017-18

Schoolwiki സംരംഭത്തിൽ നിന്ന്

ഉദ്ഘാടനം

ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2017 ജൂലൈ 12ാം തീയതി ബുധനാഴ്ച 1.30 നു് സ്ക്കൂൾ ഹാളിൽ വച്ച് നടന്നു. സ്ക്കൂളിന്റെ ഹെഡ്‌മിസ്ട്രസ് ശ്രീമതി. മുംതാസ് ബായി ടീച്ചർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. ബിജോയ് ഡെങ്കിപ്പനി ബോധവൽക്കരണ ക്ലാസ് നടത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ശാസ്ത്ര ക്ലബ്ബ് ജോ. സെക്രട്ടറി നിതിൻ. പി.റ്റി ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്നു് തുടർന്ന് സ്റ്റാഫ് സെക്രട്ടറി യേശുദാസ്, ഗോപാലകൃഷ്ണൻ, ശശികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി ശ്രീഹരി നന്ദി പ്രകാശിപ്പിച്ചു.






ഉപജില്ല ശാസ്ത്ര മേള 2017

കൊല്ലം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ സയൻസ് വിഭാഗം ഓവറോൾ നേടിയ വിദ്യാർത്ഥികൾ അധ്യാപകർക്കൊപ്പം

2017ലെ കൊല്ലം ഉപജില്ല ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്ര പ്രോജക്ടിൽ സായിറാം. കെ, അർജുൻ. പി എന്നിവർ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡലിൽ ശ്രീഹരി. എസ്, അഹമ്മദ് കബീർ എന്നിവർ രണ്ടാം സ്ഥാനവും ഇംപൊവൈസ്ഡ് എക്സ്പെരിമെന്റ്സിൽ മുഹമ്മദ് തഹ്‌സീം, അമീർ. എം എന്നിവർ ഒന്നാം സ്ഥാനവും ശാസ്ത്ര ക്വിസ്, ടാലന്റ് സർച്ച് പരീക്ഷ എന്നിവയിൽ സായിറാം. കെ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ അധ്യാപകരുടെ ടീച്ചിങ് എയ്ഡ് മത്സരത്തിൽ റജി ടി. ജോൺ ഒന്നാം സ്ഥാനവും നേടി.









റവന്യൂ ജില്ലാ ശാസ്ത്ര മേള 2017

2017ലെ കൊല്ലം റവന്യൂ ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്ര പ്രോജക്ടിൽ സായിറാം. കെ, അർജുൻ. പി എന്നിവർ രണ്ടാം സ്ഥാനവും എ ഗ്രേഡും അധ്യാപകരുടെ ടീച്ചിങ് എയ്ഡിൽ റജി ടി. ജോൺ ഒന്നാം സ്ഥാനവും എ ഗ്രേഡും സ്റ്റിൽ മോഡലിൽ ശ്രീഹരി. എസ്, അഹമ്മദ് കബീർ എന്നിവർ എ ഗ്രേഡും ശാസ്ത്ര ക്വിസിൽ സായിറാം. കെ എ ഗ്രേഡും കരസ്ഥമാക്കി.

സംസ്ഥാന ശാസ്ത്ര മേള 2017

2017ലെ സംസ്ഥാന ശാസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ശാസ്ത്ര പ്രോജക്ടിൽ സായിറാം. കെ, അർജുൻ. പി എന്നിവർ എ ഗ്രേഡും ടീച്ചിങ് എയ്ഡ് മത്സരത്തിൽ റജി ടി. ജോൺ എ ഗ്രേഡും കരസ്ഥമാക്കി.