പോരാടുവാൻ നേരമായി സോദരേ
പ്രതിരോധ മാർഗത്തിലൂടെ
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
കുറച്ച്കാലം നാം അകന്നിരുന്നാലും
പേടിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന കൂട്ടരേ കണ്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ