കോവിഡിനൊപ്പം വന്നെത്തി
ലോക്ക്ഡൗൺ എന്നൊരു വീരൻ
അകറ്റിനിർത്തി ആഘോഷങ്ങളും
അവധിക്കാലവുമൊപ്പം
കൊറോണ എന്നൊരു ഭീകരനെ
തുടച്ചുനീക്കാനായി
നമ്മുടെ നാടിൻ രക്ഷയ്ക്കായ്
വന്നെത്തി ലോക്ഡൗൺ
വിജനമായി റോഡുകളും
കളിസ്ഥലങ്ങളുമെല്ലാം
അനുസരിക്കാത്താളുകളെ
അറസ്റ്റുചെയ്തു പോലീസ്
വീട്ടിലിരുന്നു മടുത്തൊരു മനുഷ്യന്
ലോക്ക്ഡൗൺ ഒരുകെണിയായി
പുതിയൊരു പുലരി വിരിയാനായി
ലോക്ക്ഡൗണാവുക നാമെല്ലാം