ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ ഭയം വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം വേണ്ട ജാഗ്രത മതി
നമുക്ക് ഓരോരുത്തർക്കും അറിയാമല്ലോ കൊറോണാ വൈറസിനെ പറ്റി. ലോകമെമ്പാടും പടർന്നു പിടിക്കുന്ന രോഗമായി ഇത് മാറിയിരിക്കുകയാണ്. നാമോരോരുത്തരും ഭയപ്പെടുക അല്ല വേണ്ടത് ജാഗ്രതയോടെ മുന്നേറുകയാണ് വേണ്ടത്. ലക്ഷക്കണക്കിന് ജീവനാണ് ഇല്ലാതാക്കിയത് .ആദ്യമായിട്ടാണ് ഈ.കൊറോണാ  എന്ന രോഗം ജനങ്ങളെ പിടിയിലാക്കുന്നത്. രോഗത്തെയും പകർച്ചവ്യാധികളും നമുക്ക് ഒത്തൊരുമിച്ചു നിന്ന് തടയാം .രോഗങ്ങൾ പകരാതിരിക്കാൻ കർശനമായ നിയമങ്ങൾ നാമോരോരുത്തരും പാലിക്കേണ്ടതാണ് .യാത്ര ചെയ്തിട്ട് തിരിച്ചു വീട്ടിൽ വന്ന് ഉടൻതന്നെ സോപ്പ് ഉപയോഗിച്ച് കൈകൾ രണ്ടും വൃത്തിയായി കഴുകണം. തുണി വെച്ച് മൂക്കും വായും പൊത്തി യാത്രകൾ പരമാവധി കുറയ്ക്കുക. ആവശ്യമുള്ള യാത്രകൾ മാത്രം പോകണം. ഓരോരുത്തരും നിർദ്ദേശങ്ങൾ പാലിക്കണം .യാത്രകളിൽ നാം എല്ലാവരും  മാസ്ക്ഉപയോഗിച്ചു വായും മൂക്കും അടയ്ക്കുക. വെള്ളം ചൂടാക്കി കുടിക്കുക .നല്ല വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. അതുകൊണ്ടുതന്നെ ശരീരത്തിന് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം. ഓറഞ്ച് ,പൈനാപ്പിൾ, മാമ്പഴം ,കോളിഫ്ലവർ ,പപ്പായ എന്നിവ വൈറ്റമിൻ സി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ്.ഇവ ധാരാളം കഴിക്കുക. മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കോവിഡ്19 എന്ന കൊറോണ വൈറസ് . 1720ൽ ഫ്രാൻസിലെ മാർസയിലെ പ്ളേഗ് രോഗത്തിൻറെ    പിടിയിലമർന്നു .
                   ഒരു ലക്ഷം ആളുകളെ അത് കൊന്നൊടുക്കി.100 വർഷം പൂർത്തിയാക്കുമ്പോൾ 1820 ൽ കോളറ ആയിരുന്നു ധാരാളം ആളുകളെ കൊന്നൊടുക്കിയത്.ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ പകർച്ചവ്യാധി  കൊന്നുകളഞ്ഞത്.ആദ്യത്തെ 100 വർഷം പൂർത്തിയായപ്പോൾ 1920 ലോകം ക്രമാനുഗത വും വിനാശകാരിയായ ഒരു പകർച്ചവ്യാധി കാത്തിരിക്കുകയായിരുന്നു അത് മനുഷ്യരാശിക്ക് മഹാദുരന്തം ആയിത്തീർന്ന സ്പാനിഷ് ഫ്ളൂ ആയിരുന്നു അത്. 10 കോടി ആളുകൾ ഇതിൽ മരണമടഞ്ഞു .2020 കൊറോണ വൈറസ്. ലോകം ഇപ്പോൾകൊറോണാ ഭീതിയിലാണ് .ലോകജനതയെ അധികവും അത് ബാധിച്ചിരിക്കുന്നു. നാം ജീവിക്കുന്നത് യഥാർത്ഥ  പകർച്ചവ്യാധിക്ക്  ഇടയിലാണോ നിർമിത പകർച്ചവ്യാധിക്ക് ഇടയിലാണോ?പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം വൈറസ് രോഗങ്ങളിൽ നിന്ന് വിമുക്തരാകാം 
നിഷാന
8ബി ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം