ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/പരിതസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിതസ്ഥിതി സൗഹാർദ്ദ ജീവതിത്തിന്റെ ആവശ്യകത

പരിതസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിതസ്ഥിതി നിപതിച്ചു. ലോകം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിതസ്ഥിതി പ്രശ്നങ്ങൾ. എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണ്ണമായി പരിതസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്‌ അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ്. എന്നാൽ പരിതസ്ഥിതി സംരക്ഷത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ചു സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുകയാണ്. നമ്മുടെ മലയാള നാടിന്റെ ഈ പോക്ക് വലിയ അപകടത്തിലേക്കാണ്. ആധുനിക മനുഷ്യന്റെ ലോകം റോക്കറ്റു വേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുകയാണ്. അത് കൂടുതൽ യാന്ത്രികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.സുഖസന്തോഷങ്ങളും പണം കൊടുത്തു വാങ്ങുന്ന ആധുനിക കാര്യങ്ങളിലും കെട്ടിയുയർത്തുന്ന അംബരചുംബികളായ കോൺക്രീറ്റ് സൗധങ്ങളിലും കണ്ടെത്താൻ ശ്രേമിക്കുന്ന വെറുമൊരു മൃഗമായി അവൻ അധഃപതിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ അറിഞ്ഞോ അറിയാതയോ പ്രകൃതിയിൽ നിന്നും ഒത്തിരി അകലേക്ക്‌ മാറിയിരിക്കുന്നു. പ്രകൃതിയോടുള്ള ചൂഷണങ്ങൾക്ക് എതിരെ സമരം ചെയ്യുകയും പരിതസ്ഥിതിയേയും ബഹുമാനിച്ചു ആദരിക്കുകയും എല്ലാ സഹജീവികളോടും സ്നേഹം പുലർത്തിയും ഭാവി തലമുറയോട് നൂറ് ശതമാനം ഉത്തരവാദിത്തമുള്ളവരാകുകയും അവരെ പൂർണമായും പ്രചോദിപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമേ നാം യഥാർത്ഥ മനുഷ്യരായി തീരുകയുള്ളു. നമ്മുടെ ഒരോരുത്തരുടേയും നിലനിൽപ്പിന്റെ അടിസ്ഥാനമായ പ്രകൃതിയുടെ സംരക്ഷണത്തിന് വേണ്ടി നാം ഓരോരുത്തരും കൈകോർക്കേണ്ടത് അനിവാര്യമാണ്.

ഗൗരി നന്ദന.എം.എസ്
10 C ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം