ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/ഗ്രന്ഥശാല
(ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ഗ്രന്ഥശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ ലൈബ്രറിയിൽ ഏകദേശം പതിനായിരത്തിൽപരം പുസ്തകങ്ങളുണ്ട്. അതിൽ ബാലസാഹിത്യം, ചെറുകഥകൾ, നോവലുകൾ, കവിതകൾ, സഞ്ചാര സാഹിത്യം, ശാസ്ത്ര ഗണിത ലേഖനങ്ങൾ, ചരിത്രം, ഭൂമിശാസ്ത്രം എന്നിവ ഉൾപ്പെടുന്നു. നിഘണ്ടു, ശബ്ദതാരാവലി, വിശ്വസാഹിത്യ വിജ്ഞാനകോശം , ലോകവിജ്ഞാനം, പരിസ്ഥിതി വിജ്ഞാനകോശം, സാഹിത്യ വിജ്ഞാനകോശം തുടങ്ങിയ റഫറൻസ് പുസ്തകങ്ങളും ഉണ്ട്. കുട്ടികൾക്കായി ഒരു വായനാമൂല സജ്ജമാക്കിയിട്ടുണ്ട്. അവിടെ വർത്തമാനപത്രങ്ങൾ, ബാലമാസികകൾ, ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ എന്നിവ വായിക്കാനുള്ള സൗകര്യം ഉണ്ട്. ലൈബ്രറി പ്രവർത്തനങ്ങൾക്ക് ശ്രീജ ടീച്ചർ നേതൃത്വം നൽകുന്നു