ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/തൈമാവിന്റെ സംശയം

Schoolwiki സംരംഭത്തിൽ നിന്ന്
തൈമാവിന്റെ സംശയം

ഒരു പ്രധാന റോഡിന്റെ അരികിൽ ഒരു വലിയ മാവും അതിന്റെ ചുവട്ടിൽ ഒരു തൈ മാവും നിന്നിരുന്നു. ഒരു ദിവസം തൈമാവ് അമ്മയോട് ചോദിച്ചു ; അമ്മേ ഈയിടെയായിട്ട് നമുക്കുചുറ്റും ഒരുപാട് മാറ്റങ്ങൾ ഉണ്ടായി അല്ലേ? എന്തേ അങ്ങനെ തോന്നാൻ മാവ്ചോദിച്ചു .എല്ലാ ദിവസങ്ങളിലും ഉണ്ടായിരുന്ന ശബ്ദകോലാഹലങ്ങൾ ഇന്നില്ല അന്തരീക്ഷം ശുദ്ധമായി തീർന്നിരിക്കുന്നു അമ്മയുടെ ശിഖരങ്ങളിൽ എത്രതരം പക്ഷികളാണ് വന്നിരിക്കുന്നത് ഇതൊന്നും ഞാൻ മുമ്പ് കണ്ടിട്ടില്ല. തൈമാവ് പറഞ്ഞു അതേ കുഞ്ഞേ അമ്മമാവു പറഞ്ഞു ഏതോ ഒരു വ്യാധി ദേശത്ത് പിടിപെട്ടിരിക്കുകയാണ് അതിനാൽ മനുഷ്യരെല്ലാം വീട്ടിനകത്ത് ഇരിക്കുകയാണ്.ഓ അത് ശരി അതാണ് ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത കളിചിരികളുടെ ശബ്ദവും സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും കാഴ്ചയും എനിക്ക് കാണാൻ പറ്റിയത് കണ്ടില്ലേ വീട്ടിൽ എല്ലാവരും ചേർന്ന് മുറ്റത്ത് ചെടികൾ വച്ചു പിടിപ്പിക്കുന്നത് ..തൈമാവ് പറഞ്ഞു ഇതുപോലെ രോഗങ്ങൾ വന്നാലേ മനുഷ്യൻ നന്നാവുകയുള്ളോ?

ആൽബി.ബി.അനി
5 B ഗവ. എൽ. പി. എസ്. വിളപ്പിൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ