ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അവധിക്കാലം

ഞാൻ കളിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ അമ്മ പറഞ്ഞു വാർഷിക പരീക്ഷ അടുത്തു വരികയാണ്. പഠിക്കാൻ ഒന്നുമില്ലേ? പിറ്റേന്ന് സ്കൂളിൽ പോയി തിരികെ വന്നപ്പോഴാണ് ആ സന്തോഷ വാർത്ത ഞാനറിഞ്ഞത്. പരീക്ഷകൾ മാറ്റിയിരിക്കുന്നു. ഞാൻ പരീക്ഷ എഴുതാതെ 2-ാം ക്ലാസ്സിലായി. അതിനു പിന്നാലെ ഒരു സങ്കടവും. കൊറോണ എന്ന വൈറസ് ലോകമെങ്ങും നമ്മുടെ നാട്ടിലും നാശം വിതയ്ക്കുന്നു എന്ന്. പുറത്തിറങ്ങാൻ പാടില്ല എന്നറിഞ്ഞതോടെ അവധിക്കാലം വീടിനുള്ളിൽ മാത്രമായി. പാർക്കിലും ബീച്ചിലും, മ്യൂസിയത്തിലും ഒന്നും പോകാൻ പറ്റുന്നില്ല. എന്നാൽ ഞാൻ മനസ്സിലാക്കുന്നു നമ്മുടെ നന്മയ്ക്കു വേണ്ടിയാണ് പുറത്തിറങ്ങരുത് എന്ന് പറയുന്നത്. ഈ അവധിക്കാലം വീട്ടിലിരിക്കാം.

ഇനി വരുന്ന അവധിക്കാലങ്ങൾ ആഘോഷമാക്കാൻ വേണ്ടി എത്രയും പെട്ടെന്ന് കൊറോണ വൈറസിനെ തുരത്താൻ നമ്മുടെ ആരോഗ്യ പ്രവർത്തകർക്കും മാലാഖമാർക്കും കഴിയട്ടെയെന്നും പ്രാർത്ഥിക്കാം.

ഭദ്ര എം. എസ്.
1 ബി ഗവ. എൽ.പി.എസ്., വിളപ്പിൽ, പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ