ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ ശുചിത്വം എങ്ങനെയെല്ലാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എങ്ങനെയെല്ലാം

നമുക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ശുചിത്വം. നാം നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതു പോലെ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ ഒരു നല്ല വ്യക്തിയെ വാർത്തെടുക്കുന്നു.പരിസരം വൃത്തിയില്ലാതെ വരുമ്പോൾ ആണ് ഈച്ചയും കൊതുകും ഒക്കെ പെരുകുന്നത്. വൃത്തിഹീനമായ പരിസരത്തിൽ നിന്നാണ് നിപ്പ, ഡെങ്കി, എലിപ്പനി പോലുള്ള രോഗങ്ങൾ ഉണ്ടാകുന്നത്.പ്ലാസ്റ്റിക് സാധനങ്ങൾ കത്തിയ്ക്കുകയും വലിച്ചെറിയുകയും ചെയ്യരുത്.. മഴക്കാലത്ത് നമ്മുടെ പരിസരത്ത് വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാതെ ശ്രദ്ധിക്കണം.. പലവിധ പകർച്ച വ്യാധികളിൽ നിന്ന് രക്ഷ നേടാൻ ശുചിത്വം അത്യാവശ്യ ഘടകമാണ്. ശുചിത്വം ആണ് ആരോഗ്യത്തിന്റെ അടിത്തറ.. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ...

ആർദ്ര. G..
4.C. ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം