ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി നമ്മുടെ സമ്പത്ത്
നമ്മുടെ പരിസ്ഥിതി നമ്മുടെ സമ്പത്ത്
സസൃങ്ങളും , ജീവജാലങ്ങളും അടങ്ങിയതാണ് നമ്മുടെ പരിസ്ഥിതി. നാം മനുഷ്യർ തന്നെ നമ്മുടെ പരിസ്ഥിതിയെ പലതരത്തിലും മലിനമാക്കുന്നു. പ്രകൃതി നമ്മുക്കായി വരദാനം നൽകിയ നീരുറവകൾ എല്ലാം തന്നെ നമ്മൾ നമ്മുക്ക് വേണ്ടാത്തവ നിക്ഷേപിക്കാൻ ഉള്ള ഇടങ്ങളാക്കി മാറ്റി. കൂടാതെ വനങ്ങൾ വെട്ടി നശിപ്പിച്ചു. പാടങ്ങൾ നികത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർത്തി. റോഡരികിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങി. ഇങ്ങനെ പല തരത്തിലും നാം പരിസ്ഥിതിയെ മലിനമാക്കുന്നു. നെൽകൃഷിയും പാടങ്ങളും പുതുതലമുറയിലെ കുട്ടികൾക്ക് അറിയില്ല. ഈ അവസ്ഥ ഇങ്ങനെ തുടർന്നാൽ നമ്മുടെ പരിസ്ഥിതി നശിക്കും. ഒരു കുഞ്ഞു വൈറസ് നമ്മെ തൊട്ടപ്പോൾ നമ്മുക്ക് വല്ലാതെ പൊള്ളി. അതിനേക്കാൾ നൂറിരട്ടി വേദനയായിരിക്കും. ദൈവം നമ്മുക്കായി നൽകിയ വരദാനങ്ങൾ തിരിച്ചെടുത്താൽ. പുതുതലമുറയിലെ കുട്ടികളായ നാം, സസൃങ്ങളെ സംരക്ഷിക്കുകയും പുഴകളും , നീരുറവകളും കാത്തുസൂക്ഷിക്കുകയും വേണം. പരിസ്ഥിതിയാണ് നമ്മുടെ സമ്പത്ത് . നമ്മുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം ഒത്തൊരുമിച്ച് പോരാടാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ