ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

ഒരിക്കൽ ചിന്നൻ ആന നടക്കാനിറങ്ങിയതാണ്. വഴിയിൽ നിരനിരയായി നിൽക്കുന്ന മരങ്ങൾ അവൻ കണ്ടു. അവൻ അതെല്ലാം ചവിട്ടി നശിപ്പിച്ചു. വഴിയിൽ ശുദ്ധജലം ഉള്ള കുളം കണ്ടു. അവൻ എവിടെ നിന്നോ പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും കൊണ്ടുവന്ന് ആ കുളത്തിലിട്ട് അതിലെ ജലം അശുദ്ധമാക്കി. അതെല്ലാം നീലിക്കിളി കാണുന്നുണ്ടായിരുന്നു. ചിന്നൻ കൂട്ടുകാരുടെ അടുത്തെത്തി. അവരോടൊപ്പം നീലിക്കിളിയുമുണ്ടായിരുന്നു. ഞങ്ങൾ എല്ലാം അറിഞ്ഞു ചിന്നാ നീ എന്താണ് ചെയ്തത് ഇങ്ങനെ പരിസ്ഥിതിയെ നശിപ്പിക്കാൻ പാടില്ല ചിന്നാ പരിസ്ഥിതി നമ്മുടെ അമ്മയാണ്. എന്നാൽ ചിന്നൻ ഇതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. ചിന്നൻ തൻ്റെ ദുഷ്ട പ്രവൃത്തികൾ തുടർന്നു കൊണ്ടേയിരുന്നു.

അങ്ങനെയിരിക്കെ കാട്ടിൽ വരൾച്ചയുണ്ടാവുകയും കാട്ടിലെ മൃഗങ്ങൾക്കൊക്കെ എന്തോ മഹാമാരി പിടിപെടുകയും ചെയ്തു. ചിന്നൻ ആനയും അതിൽ പെടും കേട്ടോ. ഇതിനെല്ലാം കാരണക്കാരൻ ചിന്നനാണെന്ന് അവൻ്റെ കൂട്ടുകാർ പറഞ്ഞു. ഇതു കേട്ടിട്ട് ചിന്നന് ഒന്നും മനസ്സിലായില്ല. കൂട്ടുകാർ ചിന്നൻ്റെ ദുഷ്ട പ്രവൃത്തികൾ അവനെ ഓർമപ്പെടുത്തി. ചിന്നൻ കാട്ടിലുള്ള മരങ്ങൾ എല്ലാം നശിപ്പിച്ചതു മൂലം മഴ കിട്ടാതെയായി, തണലും ഇല്ലാതെയായി, ദാഹജലം കിട്ടിയിരുന്ന കുളം നിറയെ പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞു. ഈ കുളത്തിലെ വെള്ളം കുടിച്ച മൃഗങ്ങൾക്കെല്ലാം അസുഖം വന്നു. അതു കേട്ടപ്പോൾ ചിന്നന് തൻ്റെ തെറ്റുകളെല്ലാം മനസ്സിലായി. താൻ കാരണം കാടിന് വിപത്ത് വന്നതിൽ അവന് സങ്കടമായി. ചിന്നന് തൻ്റെ തെറ്റുകളെല്ലാം തിരുത്തണമെന്ന് തോന്നി. ചിന്നൻ തൻ്റെ കൂട്ടുകാരോടൊത്ത് ചേർന്ന് താൻ നശിപ്പിച്ച മരങ്ങൾക്ക് പകരമായി പുതിയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പ്ലാസ്റ്റിക്കിട്ട് മലിനമാക്കിയ കുളങ്ങളും ജലാശയങ്ങളുമെല്ലാം വൃത്തിയാക്കുകയും ചെയ്തു. അങ്ങനെ ചിന്നൻ്റെ കാട് വീണ്ടും പഴയ കാടായി മാറി. എല്ലാവർക്കും സന്തോഷമായി.പിന്നീടൊരിക്കലും ചിന്നൻ ദുഷ്ട പ്രവൃത്തികൾ ചെയ്തിട്ടേയില്ല.

ലെനിൻ: വി.എസ്
3B ജി.എൽ.പി.എസ് പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ