ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-2018-19

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21

സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-20

സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ-അമൃത

ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു.06-08-219

യുദ്ധഭീകരക്കെതിരായ സന്ദേശങ്ങൾ ഉയർത്തി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്ലക്കാർഡുകളേന്തി കുട്ടികൾ അണിനിരന്നു. സോഷ്യൽ ക്ലബ്ബ് കൺവീനർ ശ്രീ.അബൂബക്കർ മാസ്റ്റർ യുദ്ധവിരുദ്ധ പ്രസംഗം നടത്തി.സ്കൂൾ ലീഡർ സ്വാതി കൃഷ്ണ ചൊല്ലിക്കൊടുത്ത യുദ്ധവിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.യു.പി. വിദ്യാത്ഥികൾ നിർമ്മിച്ച സഡാക്കോ കൊക്കുകളുടെ പ്രദർശനമൊരുക്കി. യുദ്ധവിരുദ്ധ ഫോട്ടോ പ്രദർശനം സ്കൂൾ ഹാളിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഭാരതിഷേണോയ് ഉദ്ഘാടനം ചെയ്തു.ഉച്ചക്ക് നടന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഹിരോഷിമാ ദിന ക്വിസ് മത്സരത്തിൽ ഒമ്പതാം തരം സി യിലെ ദേവിക ഒന്നാം സ്ഥാനവും പത്താം തരം എ യിലെ നീരജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ റേഡിയോയിലൂടെ അഭിലാഷ് രാമൻ യുദ്ധഭീകരതാ വിവരണവും അനുശ്രീ, അമൃത എന്നീ വിദ്യാർത്ഥിനികളുടെ ഹിരോഷിമ അനുസ്മരണ പ്രസംഗങ്ങളും പ്രക്ഷേപണം ചെയ്തു.ശ്രീ.അബൂബക്കർ മാസ്റ്റർ, ഉണ്ണിക്കൃഷണൻ മാസ്റ്റർ, നിർമ്മല ടീച്ചർ, അമൃത ടീച്ചർ എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ_25_09_2019

ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നത്. യു.പി, ഹൈസ്കൂൾ എന്നീ വിഭാഗങ്ങളിലായി പ്രത്യേകം സജ്ജീകരിച്ച ബൂത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, തെരെഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവരെയൊക്കെ ഏർപ്പെടുത്തിക്കൊണ്ടാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. രാവിലെ ക്ലാസ്സ് പ്രതിനിധികളുടെ തെരെഞ്ഞെടുപ്പും ഉച്ചയ്ക്കുശേഷം സ്കൂൾ ലീഡറിന്റെ തെരെഞ്ഞെടുപ്പുമാണ് നടത്തിയത്. സാമൂഹ്യ ശാസ്ത്രാധ്യാപികമാരായ കെ.നിർമ്മല, വി.വി അമൃത എന്നിവർ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ തെരെഞ്ഞെടുപ്പിന്റെ ലൈവ് ഡോക്യുമെന്റേഷനും നടന്നു. അദ്വൈത്, കാർത്തിക് എന്നിവർ നേതൃത്വം നൽകി.

നൈതികം ശില്പശാല സംഘടിപ്പിച്ചു-29-10-2019

നൈതികം ശില്പശാല പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ഇന്ദിര ഉദ്ഘാടനം ചെയ്യുന്നു.

തച്ചങ്ങാട്. ഭരണഘടനയുടെ എഴുപതാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ ബേക്കൽ ബി.ആർ.സിയ്ക്ക് കീഴിലെ അധ്യാപർക്കായി നൈതികം ശില്പശാല സംഘടിപ്പിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ സംഘടിപ്പിച്ചു. പരിപാടി പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ശില്പശാലയുടെ തുടർച്ചയായി സ്കൂൾ തല ശില്പശാലകൾ നടക്കുകകയും ഓരോ സ്കൂളിലും ഭരണഘടനയ്ക്ക് രൂപം നൽകുകയും ചെയ്യും.നവംബർ 1ന് സ്കൂൾ തല ശില്പശാലകൾ ആരംഭിക്കും.2020 ജനുവരി. 26 ന് എല്ലാ സ്കൂളുകളിലും ഭരണഘടന രൂപം കൊള്ളും. കാസറഗോഡ് ഡയറ്റ് ലക്ചറർ വിനോദ് കുമാർ കുട്ടമത്ത് പദ്ധതി വിശദീകരണം നടത്തി.എം.ആനന്ദ്, ബി.പി.ഒ സജീവൻ.സി.വി , എന്നിവർ സെഷനുകൾകൈകാര്യം ചെയ്തു. പ്രധാനധ്യാപിക എം.ഭാരതി ഷേണായി സ്കൂൾ തല ഭരണഘടനയുടെ പ്രകാശനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ അദ്ധ്യക്ഷനായിരുന്നു.പ്രജിതാ റാണി ആശംസയർപ്പിച്ച് സംസാരിച്ചു.

മഹാത്മ ഗാന്ധിയുടെ 150-ാം ജന്മ വാർഷികംഃഫോട്ടോ പ്രദർശനം-08-11-2019

മഹാത്മ ഗാന്ധിയുടെ 150-ാം ജന്മ വാർഷികംഃഫോട്ടോ പ്രദർശനത്തിൽ നിന്ന്

മഹാത്മ ഗാന്ധിയുടെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ജീവിതംഅനാവരണം ചെയ്യുന്ന നിരവധി ഫോട്ടോകളുടെ പ്രദർശനം സംഘടിപ്പിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രദർശനം. പ്രദർശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക ഭാരതി ഷേണായി നിർവ്വഹിച്ചു.

സ്കൂൾ ഭരണഘടന പ്രകാശനം (24_01_2020)

സ്കൂൾ ഭരണഘടന പ്രകാശനം പ്രധാനാധ്യാപിക ഭാരതി ഷേണായി നിർവ്വഹിക്കുന്നു.

സ്കൂൾ ഭരണഘടന പ്രകാശനവും ഭരണ ഘടന സംരക്ഷണ പ്രതിഞ്ജയും നടന്നു.സ്കൂൾ ഭരണഘടന പ്രകാശനം പ്രധാനാധ്യാപിക ഭാരതി ഷേണായി നിർവ്വഹിച്ചു. സാമൂഹ്യശാസ്ത്രാധ്യാപിക കെ നിർമ്മല അധ്യക്ഷത വഹിച്ചു. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഭരണ ഘടന സംരക്ഷണ പ്രതിഞ്ജയും എടുത്തു.

റിപ്പബ്ലിക് ദിനാഘോഷം_2020

റിപ്പബ്ലിക് ദിനത്തിൽ പ്രധാനാധ്യാപിക ഭാരതി ഷേണായി ദേശീയ പതാക ഉയർത്തുന്നു.

ഇന്ത്യയുടെ എഴുപത്തിയൊന്നാമത് റിപ്പബ്ളിക് ദിനം തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ആഘോഷിച്ചു. വിഭജനങ്ങളുടേതല്ല ഒരുമയുടെ സന്ദേശമാണ് ഓരോ റിപ്പബ്ളിക് ദിനങ്ങളുമെന്ന ഓർമപ്പെടുത്തലായിരുന്നു ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം.പ്രധാനാധ്യാപിക ഭാരതി ഷേണായി ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസി‍‍ഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ വിജയകുമാർ, പ്രണാപ് കുമാർ, ജിഷ, സൗമ്യ, സരിത എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. സ്കൗട്ടസ്, ഗൈഡ്സ്, റെഡ്‍ക്രോസ്സ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു റിപ്പബ്ലിക് ദിനാഘോഷം സങ്കടിപ്പിച്ചത്.

സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2018-19

സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ-അനിൽ കുമാർ

  • ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.
  • ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച്ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.ക്വിസ് മത്സരത്തിൽ പത്താംതരം ബി-യിലെ അർജുൻ.വി.വി ഒന്നാം സ്ഥാനവും പത്താം തരം ഡിയിലെ അബൂബക്കർ സിദ്ധിഖ് രണ്ടാം സ്ഥാനവും നേടി.
  • ലോകജനസംഖ്യാ ദിനത്തോടനബന്ധിച്ച് യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാ മത്സരം നടത്തി
  • മലാല ദിനത്തോടനുബന്ധിച്ച് മലാലയുടെ പ്രസംഗം കുട്ടി റേഡിയോയിലൂടെ കേൾപ്പിക്കുകയും മലാലയുടെ ഫോട്ടോ പ്രദർശിപ്പിക്കുകയും ചെയ്തു.

ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.(06-08-2018)

യുദ്ധവിരുദ്ധ പ്രതിജ്ഞ

തച്ചങ്ങാട് : തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. രാവിലെ ജൂനിയർ റെഡ്ക്രോസ്സിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ പ്രത്യേക അസംബ്ലി നടന്നു. രാവിലെ .യുദ്ധവിരുദ്ധ പ്രമേയമുള്ള പ്രാർത്ഥനയും വാർത്താവതരണവും നടന്നു. അശ്വിൻഗീത് വാർത്ത വായിച്ചു. രസിക യുദ്ധ വിരുദ്ധ പ്രസംഗം നടത്തി. സോഷ്യൽ സയൻസ് അദ്ധ്യാപിക സവിത ഹിരോഷിമ-നാഗസാക്കി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ അനിൽ കുമാർ സ്വാഗതം പറഞ്ഞു.ഉച്ചയ്ക്ക് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒമ്പതാം തരം എ യിലെ നീരജ് രാജഗോപാൽ, യു.പി വിഭാഗത്തിൽ ആകാശ്, എൽ.പി.വിഭാഗത്തിൽ കാർത്തിക് എന്നിവർ വിജയികളായി. യുദ്ധവിരുദ്ധ ആശയം പ്രചരിപ്പിക്കാനുള്ള ക്ലാസ്സ് തല പോസ്റ്റർ രചനാ മത്സരത്തിൽ പത്താം തരം എ ഒന്നാം സ്ഥാനവും പത്താം തരം സി രണ്ടാം സ്ഥാനവും യു.പി വിഭാഗത്തിൽ ആറാം തരം ബി ഒന്നാം സ്ഥാനവും ഏഴാംതരം ബി രണ്ടാം സ്ഥാനവും നേടി.

ഹിരോഷിമ-നാഗസാക്കി ദിനാചരത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനകൾ

സഡാക്കോ കൊക്കുമായി തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ.(06-08-2018)

സഡാക്കോ കൊക്കുമായി തച്ചങ്ങാട്ടെ വിദ്യാർത്ഥികൾ

തച്ചങ്ങാട് : ഹിരോഷിമ ദിനത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. 1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു[1]. ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട്‌ അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി. സഡാക്കോ കൊക്കു നിർമ്മിച്ച് കുട്ടികൾ സ്കൂൾ മരത്തിൽ തൂക്കി സഡാക്കോ സസാക്കിയുടെ ഓർമ്മ പുതുക്കി.സഡാക്കോ കൊക്കു നിർമ്മാണത്തിന് അധ്യാപികമാരായ ഷീജ, ധന്യ, സുനന്ദ എന്നിവർ നേതൃത്വം നൽകി.