എന്തിനു വന്നു നീ , എന്തിനു വന്നു നീ
ഒരോരോ ജീവനെടുക്കുവാനോ
ഓരോ കണ്ണീര് കാണുവാനോ
ഓരോ മനസ്സും തകർക്കുവാനോ
എന്തിനു വന്നു നീ, എന്തിനു വന്നു നീ
ഭൂമിയേ വിറപ്പിച്ചു നിൽക്കുന്നു നീ
മനുഷ്യരെ ഭയത്താൽ മൂടിയില്ലേ
അതാ അങ്കണമുറ്റവും നടപ്പാതകളും
വിശാലമായി തീർത്തില്ലേ നീ
ഭൂമിയേ നിശബ്ദയിൽ താഴ്ത്തിയല്ലോ
എന്തിനു വന്നു നീ, എന്തിനു വന്നു നീ (2)
ലക്ഷത്തിലേറെ ജീവനെടുത്തു
എത്രയോ പേരിൽ കടന്നുകൂടി
ദൈവത്തിൻ സ്വന്തം നാടായ കേരളം.....
ഒത്തൊരുമയുള്ള കേരളീയർ
പ്രളയത്തെ അതിജീവിച്ച കേരളീയർ
ഈ രോഗത്തിൽ നിന്നും വിമുക്തി നേടാൻ
ഈ രോഗത്തിൽ നിന്നും അതിജീവിക്കാം
കരുതലോടെ, അകലത്തോടെ
കഴിയാം, കഴിയാം ഈ ദിനങ്ങൾ
</center