ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ശുചിത്വമാണ് ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വമാണ് ജീവൻ

രാമു അലസനാണ് .രാവിലെ ഉണരുന്നതേ അവൻ അമ്മയുടെ ഏറെ ശകാരത്തിനു ശേഷമാണ് .രാവിലെ പല്ലു തേക്കണതും .കുളിക്കണതും. നല്ല ഡ്രസ്സ് ധരിക്കണതും എല്ലാം അവന്റെ അമ്മയുടെ നിർബദ്ധ പ്രകാരമാണ് .അച്ഛനെ അവൻ കാണുന്നതു തന്നെ ഞായറാഴ്ച്ച ഒരു ദിവസം മാത്രമാണ് ..

അച്ഛന്റെ മരണത്തോടെ അമ്മ ജോലിക്കു പോയിത്തുടങ്ങി .അച്ഛന്റെ മരണം അവനു ചെറിയ വിഷമം നൽകി എങ്കിലും അമ്മ ജോലിക്കു പോയിത്തുടങ്ങിയതോടെ അവനേറെ സ്വാതന്ത്യം കിട്ടിയത് അവനേറെ സന്തോഷം നൽകി .

സ്ക്കൂളടച്ചതിനാൽ ഏറെ വൈകി എഴുന്നേറ്റാൽ മതി ആയിരുന്നു .

ഉണർന്നു കണ്ണു തുറക്കുമ്പോളേ കാണുന്നത് കിടക്കക്കു അരികിലായി ടേബിളിൽ മൂടി വെച്ചിരിക്കുന്ന ആഹാരമാണ് ..അതും അവനിഷ്ടപ്പെട്ട പലഹാരങ്ങൾ .കാണുമ്പോൾ തന്നെ നാവിൽ വെള്ളമൂറും

അവൻ മുന്നിൽ കണ്ട ഭക്ഷണം മുഴുവൻ ഒറ്റ ഇരിപ്പിനു അകത്താക്കും .അതിനു ശേഷം കളിക്കാനായി പോകും

അമ്മ വരുന്നതിനു അൽപ്പം മുൻപ് വൃത്തിയായി ഒരുങ്ങി നിൽക്കും .

കുറച്ചു ദിവസങ്ങൾ കഴിഞ്ഞതും .അവനു വയറു വേദന അനുഭവപ്പെട്ടു .കൂടെ ശർദ്ധിയും .അമ്മ വരുന്നതിനു അൽപ്പം നേരം മുന്നേ ശരീരമാകെ ചൂടും അസ്വസ്ഥതയും അനുഭവപ്പെട്ടു ..


അമ്മ വന്നു വീട്ടിൽ കയറിയതും മൂടിപ്പുതച്ചു കിടക്കുന്ന രാമുവിനെ ആണു കണ്ടത് .

അവനു സുഖമില്ലന്നു മനസ്സിലാക്കിയ അമ്മ അവനുമായി ആശുപത്രിയിൽ പോയി ..

അവനെ ഒരു ടേബിളിൽ ഇരുത്തിയ ശേഷം അവന്റെ അമ്മ ചീട്ടെടുക്കാനായി പോയി . അപ്പോഴാണ് അവൻ ആ കാഴ്ച്ച കണ്ടത് . ചുവരിൽ നിറയെ ചിത്രങ്ങളിൽ പല രീതിയിലുള്ള അസുഖങ്ങൾ പകരുന്നതിനു കാരണം ശുചിത്വമില്ലാത്തതിനാലാണ് ഉണ്ടാവുന്നത് .അതിനാൽ വ്യക്തി ശുചിത്വം പാലിക്കുന്നത് വളരെ അത്യാവശ്യമാണന്നും .അവൻ കണ്ടു ..അവന്റെ കണ്ണുകൾ നിറഞ്ഞു . തനിക്കീ അസുഖം വന്നതും അമ്മ പറഞ്ഞ പോലെ രാവിലെ ഉണരുന്നതും പല്ലു തേക്കണതും കുളിക്കുന്നതും വൃത്തിയുള്ള വസ്ത്രങ്ങൾ ഇടുന്നതും .ആഹാരം കഴിക്കും മുൻപ് കൈയ്യും മുഖവും വൃത്തിയാക്കുന്നതും ഒന്നും തന്നെ ചെയ്യാത്തതിനാലാണ് എന്നു അവനു ബോധ്യമായി .

അവനു മനസ്സിലായ കാര്യം തന്നെയാണു ഡോക്ടറാന്റിയും കണ്ടപ്പോൾ പറഞ്ഞത് ..

അസുഖം മാറിയ ശേഷം ഇപ്പോൾ അവൻ വളരെ ഏറെ ശുചിത്വം ഇഷ്ടപ്പെടുന്നു .വീടിന്റെ പരിസരം വൃത്തിയാക്കുന്നതിനു അവൻ ഇടക്കൊക്കെ അമ്മയെ സഹായിക്കാറുണ്ട് .

ശുചിത്വം പാലിച്ചാൽ രോഗങ്ങളിൽ നിന്നും രക്ഷപെടാം എന്നു മനസ്സിലാക്കിയ അവൻ കൂട്ടുകാർക്കും ശുചിത്വത്തെ കുറിച്ച് പറഞ്ഞു കൊടുക്കാറുണ്ട് ..

വ്യക്തി നന്നായാൽ വീടും .വീടു നന്നായാൽ നാടും നന്നാവും .ഒാരോ വ്യക്തികളുടേയും ശുചിത്വം നാടിനെ തന്നെ ആരോഗ്യമുള്ളതാക്കും

അനാമിക ബി
6 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ