ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ശുചിത്വം നമ്മളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നമ്മളിൽ

നമുക്ക് ചുറ്റും കാണുന്ന സകലജീവ ജാലങ്ങളും ജീവനില്ലാത്ത വസ്തുക്കളും എല്ലാം ഉള്കൊള്ളുനെ പ്രകൃതിദത്തമായ ഒരവസ്ഥയാണ് നമ്മൾ പരിസ്ഥിതി എന്നു പറയുനനത്. പരിസ്ഥിയിതയെ ആശ്രയിച്ചു മാത്രമേ മനുഷ്യന് ജീവിക്കാൻ പറ്റു.മനുഷ്യൻ പലരീതിയിലും പരിസ്ഥിതി മലിനമാക്കികൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായിട്ട് പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ ഭൂമിയുടെ നിലനിൽപിനുതന്നെ ഭീഷണിയാകുന്നു. കൃഷി സ്ഥലങ്ങളിൽ നമ്മൾ ഉപയോഗിക്കുന്ന കീട നാശിനികളും നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളും വാഹനങ്ങളിൽ നിന്നും വ്യവസ്ഥയശാലകളിൽ നിന്നും പുറത്തേക്കുപോകുന്ന പുകയും ഒക്കെ നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്നു. നമ്മൾ വനങ്ങൾ വെട്ടിനശിപ്പിക്കുമ്പോൾ അത് പരിസ്തിയുടെ ജൈവ ഘടനയിൽ തന്നെ മാറ്റം വരുത്തുന്നു. പ്ലാസ്റ്റിക് മനുഷ്യൻ ഉപേക്ഷിക്കുകയും കീടനാശിനികൾക്കു പകരം ജൈവ കീടനാശിനികളും ജൈവ വളങ്ങളും നമ്മൾ ഉപയോഗിക്കുകയും മരങ്ങൾ വെച്ചു പിടിപ്പിക്കുകയും ഒക്കെചെയ്താൽ കുറച്ചൊക്കെ പരിസ്ഥിതിയെ നമ്മൾക്ക് സംരക്ഷിക്കാൻ കഴിയും.ലോക പരിസ്ഥിതി ദിനമായിട്ട് ജൂൺ 5 നമ്മൾ ആചരിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ ജനങ്ങ ളുടെ ശ്രദ്ധയിൽ കൊണ്ടുവരിക എന്നതാണ് ഈ ദിനത്തിന്റെ ഉദ്ദേശം. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്

ഗോപിക ഭദ്രൻ
6 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം