ഗവ. എച്ച്.എസ്സ് .എസ്സ് . വെട്ടിക്കവല/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽകൈറ്റ്സ് (LK/2018/39043)
കേരള ഇൻഫ്രാ സ്ട്രച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE ) നേതൃത്വത്തിൽ 2018 ൽ ആണ് ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ ആരംഭിച്ചത്. ആ വർഷം തന്നെ വിദ്യാഭ്യാസ വകുപ്പ് ഗവൺമെന്റ് മോഡൽ എച്ച് എസ് എസ് വെട്ടിക്കവലയ്ക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (LK/2018/39043) അനുവദിച്ചു. വാർഡ് മെമ്പർ ,PTA പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് , Mother PTA, HM എന്നിവരുടെ നേതൃത്വത്തിൽ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. കെറ്റ് മാസ്റ്റർ , മിസ്ട്രസ് എന്നിവരായി ലീലാമ്മാൾ വി, അനിഷ ജി എന്നിവരെയും തിരഞ്ഞെടുത്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അനിമേഷൻ ,മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ എന്നീ മേഖലകളിൽ പരിശീലനം നൽകി വരുന്നു. കുട്ടികൾക്ക് ഐ സി ടി അഭിരുചി വളർത്തി ഉചിതമായ രീതിയിൽ വിവേകത്തോടെ സാങ്കേതിക വിദ്യയും വിവിധ സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്ന ലിറ്റിൽ കൈറ്റ്സ് മികച്ച അനുഭവങ്ങൾ പ്രധാനം ചെയ്യുന്നു. ഡിജിറ്റൽ മാഗസിൻ നിർമാണം, ക്യാമറ പരിശീലനം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നു .സബ് ജില്ലാ , ജില്ലാ ക്യാമ്പുകളിലും വിവിധ തരം മേളകൾക്കും കുട്ടികൾക്ക് പങ്കെടുക്കാൻ ഈ ക്ലബ്ബിലൂടെ കഴിയുന്നുണ്ട്.