ഈ മഹാമാരിയെ ചെറുത്തുനിന്നീടുവാൻ
ഒന്നിച്ചുനിന്നിടാം ഒന്നൊന്നായിനിന്നിടം
അടുപ്പമാണേലും അകന്നുനിന്നിടാം
ജീവസുരക്ഷക്കായി മുന്നേറിടാം
ഒരുപാട് ജീവനുകൾ ഒടുങ്ങിപ്പോയൊരു
ദുരിദകാലമീ കോറോണകാലം
വൈറസിൻ വൈരത്തിൽ
ജാതി മത ഭേദമൊട്ടുമില്ല
ദേശവും ഭാഷയും പ്രേശ്നമില്ല
പ്രായഭേദമശേഷമില്ല
വീട്ടിലടച്ചു നാം ഒറ്റക്കിരിക്കുമ്പോൾ
ഒന്നൊന്നായി നാളുകൾ നീങ്ങിടുമ്പോൾ
എല്ലാ പ്രതിരോധ മാർഗങ്ങളിലൂടെ
ഒന്നായി ചെറുക്കുമി മഹാവ്യാധിയെ
അതിജീവനം സാധ്യമാകും തീർച്ച
വരവേറ്റിടാം പുതിയകാലത്തിൻ ആശാകിരണങ്ങളെ