അങ്ങ് ദൂരെ ഒരു ചെരുവിൽ മൗനമായി നിൽക്കുന്ന വർണ്ണാ-
ഭമാർന്നൊരീ പൂക്കൾ, ദൂരെ ഒരു പുഴയിൽ നീന്തി തുടിക്കുന്ന അരയന്ന കൂട്ടങ്ങൾ വേറെ......
ഓരോയിടതും തൻ ശികരങ്ങളാട്ടി തണലായി നിൽക്കുന്നവരും,
മനുഷ്യ ഹൃദയത്തെ പാരാതൊഴിച്ചിടും സുന്ദരിയായ പ്രകൃതി,
കോമളമായോരീ കേരീ നിരകൾക്ക് താളമായി നിൽക്കുന്ന കാറ്റു.
ഓരോ ദിനത്തിലും വെളിച്ചം പകർന്നു ജ്വലിച്ചങ്ങ് നിൽക്കുന്ന സൂര്യൻ,
ഓരോ രാവിലും പാൽനിലാവിൽ കുളിചീറനണിഞ്ഞെതും ചന്ദ്രൻ,
അമ്മയായി ദേവിയായി വാഴുന്ന സുന്ദരിയായ പ്രകൃതി...........