ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധം

മനുഷ്യൻ ഇന്ന് ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന ഒരു വിപത്താണ് രോഗം. രോഗ പ്രതിരോധ ശക്തി വളർത്തിയെടുക്കാൻ നമുക്ക് സാധിക്കുന്നില്ല. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗ പ്രതിരോധശേശി ഉണ്ടാക്കുന്നതാണ് ഉത്തമം. കൊറോണ അല്ലെങ്കിൽ കോവിഡ്19 ഇപ്പോൾ ലോകം മുഴുവൻ വ്യാപിക്കുകയാണ്. അതിന്റെതീവ്രത പറയാനോ എഴുതാനോ കഴിയുന്നതല്ല. മനുഷ്യ കോശങ്ങളിൽ ആഴ്ന്നിങ്ങി മരണത്തിന്റെ വിത്ത് പാവുകാണ് ആ വൈറസ്. ഇപ്പോൾ ലോക്ക് ഡൗൺ കാലമാണ്, ഈ സമയം നമ്മൾ പരിസരം ശുചിയാക്കാൻ കിട്ടുന്ന അവസരമായി കണക്കാക്കണം. ഒരു പക്ഷെ നമ്മളുടെ പ്രവൃത്തി കാരണം ഈ വൈറസിനെ നമുക്ക് വീട്ടിൽ നിന്നും അകറ്റാൻ സാധിച്ചേക്കും . വീടിനു ചുറ്റും വൃത്തിയാക്കി നമുക്ക് നമുക്ക് കൊറോണയ്ക്ക എതിരെ ഒരു ശുചിത്വത്തിന്റെ ചങ്ങല തീർക്കാം. വീടും പരിസരവും വൃത്തിയാക്കി വെള്ളം കെട്ടി നിൽക്കുന്നത് ചരിച്ചു കളഞ്ഞ് പുതിയൊരു കേരളത്തെ അതായത് പ്രളയവും നിപ്പയും കൊറോണയും ഇല്ലാത്ത ഒരു പുത്തിൽ കേരളത്തെ നമുക്ക് പടുത്തുയർത്താം . ഇങ്ങനെ നാടെങ്ങും രോഗമുക്തമായ ജനതയെ സൃഷ്ട്രിക്കാം . രോഗം വരുന്നത് സാധാരണമാണ് പക്ഷെരോഗം പ്രതിരോധ ശക്തി ഉണ്ടാകുന്നത് അസാധാരണമാണ്. പക്ഷെ അതിന് വേണ്ടത് നല്ലൊരു പരിസരമാണ് . ഒരു വലിയ ശ്വാസം എടുത്താൽ തന്നെ നമുക്ക് ഒരു പാട് ഓക്സി ജനും ഉന്മേഷവും ലഭിക്കും. രണ്ടാമത് നമ്മൾ നമ്മുടെ ജീവിതചര്യയിൽ അൽപം മാറ്റം വരുത്തണം. രാവിലെ എഴുന്നേറ്റ് പ്രശ്നങ്ങൾ ഒക്കെ മറന്ന് നമ്മൾ കുറച്ച് നേരം ചുറ്റുമുള്ള കാര്യങ്ങൾ വീക്ഷിക്കണം. കിളികളുടെശബ്ദം നമുക്ക ഉന്മേഷം നൽകുന്നു. മൂന്നാമത് നാം എല്ലാവരും കൃത്യമായി ചെയ്യേണ്ട ഒന്നാണ്. എന്തെന്നാൽ യോഗ. യോഗാസനങ്ങൾ ചെയ്യുന്നതിലൂടെ പേശി ശക്തി , കേശങ്ങളുടെ പ്രവർത്തനം, എല്ലാം സാധിക്കും. യോഗശരീരത്തിന്റെ രോഗ പ്രതിരോധ ശക്തിക്ക് വളരെ ഉത്തമമാണ്. നാലാമത്തത് വളരെ പ്രധാനമാണ് . പരിസര ശുചിത്വം നമ്മൾ എപ്പോഴും നിലനിർത്തുക . പല രോഗങ്ങളും ഉണ്ടാകുന്നത് നമ്മുടെ പരിസരങ്ങളിൽ നിന്നാണ്. നമ്മൾ പരിസരത്തെ ശുചിയാക്കി വെച്ചാൽ പകുതിരോഗങ്ങളും നമുക്ക് കുറയ്ക്കാം . നമ്മുക്ക് ഇതിലൂടെ രോഗ പ്രതിരോധ ശക്തി ഉണ്ടാക്കാം. ചുറ്റുപാടുകൾ വൃത്തിയാക്കി കൊണ്ട് നമുക്ക് രോഗങ്ങളെ ചെറുത്ത് നിർത്താം. പരിസ്ഥിതിയെ ശുചിയാക്കുന്നതിലൂടെ രോഗ പ്രതിരോധ ഉണ്ടാക്കാം. പരിസ്ഥിതിയെ ശുചിത്വ പൂർണ്ണമാക്കു രോഗ പ്രതിരോധ ശേശി പണിതുയർത്തു.

അഭിയ എ
8 ‍ ഡി ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം