ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/നല്ല നാളെയ്ക്കായി ....

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളെക്കായി...

പ്രകൃതിയും മനുഷ്യനും ഈശ്വരചൈതന്യം സമ്മേളിക്കുന്ന ഒരു അവസ്ഥയിലാണ് ലോകജീവിതം മംഗളം പൂർണമായി തീരുന്നത് എന്നാണ് പൗരാണിക ആചാര്യന്മാർ വിശ്വസിച്ചിരുന്നത്. പ്രാചീന കാല മനുഷ്യർ പ്രകൃതിയെ സ്വന്തം ജീവൻ ആയാണ് കണക്കാക്കിയിരുന്നത് . പ്രകൃതിയിലെ ഓരോ അണുവിനേയും സ്നേഹിച്ചും സംരക്ഷിച്ചും അവർ ജീവിച്ചു. മനുഷ്യരും മൃഗങ്ങളും പക്ഷികളും തരുലതാദികളും സമ്മേളിക്കുന്ന ഒരു ചരാചര പ്രപഞ്ചം ആയിരുന്നു അന്ന് നിലനിന്നിരുന്നത്. കാലം മാറിയപ്പോൾ മനുഷ്യരാശി ക്രമാതീതമായി വർദ്ധിക്കുകയും മനുഷ്യർ പ്രകൃതിയെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുതുടങ്ങി. പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും മണ്ണ്, ജലം, വായു എന്നിവ മലിനീകരണത്തിന്റെ വഴിയിൽ എത്തി. പരിസ്ഥിതിയുടെ തകർച്ച പ്രാപഞ്ചിക ജീവിതത്തിൻറെ താളക്രമം തെറ്റിക്കും. പരവതാനിയുടെ ഒരു പൊട്ടിയാൽ പരവതാനി തന്നെ ഇല്ലാതാവും അത്തരത്തിൽ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിനെതിരെ പോരാടുവാൻ വേണ്ടിയാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുവാൻ ആയി യു എൻ ഇ പി തീരുമാനിച്ചത്. പ്രകൃതിയിലെ ഓരോ അണുവിനെയും മനുഷ്യൻ മലിനീകരണത്തിലേയ്ക്ക് തള്ളിവിട്ടു. അന്തരീക്ഷമലിനീകരണം വനനശീകരണം ശബ്ദമലിനീകരണം തുടങ്ങിയവ പ്രകൃതിയുടെ മരണവഴികളുടെ ലിസ്റ്റിലെ ചില അംഗങ്ങൾ മാത്രം.

അന്തരീക്ഷ മലിനീകരണം പരിസര മലിനീകരണത്തിന്റെ ഏറ്റവും നല്ല തെളിവാണ്. ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തിൽ ഓരോ സെക്കന്റിലും എത്തുന്നു. അന്തരീക്ഷത്തിലെ അടിസ്ഥാന രാസവസ്തുക്കൾക്ക് പുറമേ അറുപതിനായിരത്തോളം രാസവസ്തുക്കൾ ഇന്ന് അന്തരീക്ഷത്തിൽ എത്തിപ്പെട്ടിരിക്കുന്നു. ഇവയിൽ പലതും വിഷമയമാണ് . ഇവ അന്തരീക്ഷ വായുവിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർധിപ്പിക്കുന്നു. അന്തരീക്ഷത്തിലെ ചൂട് മഴയെ വിപരീതമായി സ്വാധീനിച്ചു. അതുപോലെതന്നെ നമ്മുടെ എയർകണ്ടീഷണറുകൾ , റഫ്രിജറേറ്ററുകൾ എന്നിവ ഉൽപാദിപ്പിക്കുന്ന ക്ലോറോ ഫ്ലൂറോ കാർബൺ എന്ന രാസവസ്തു ഓസോൺ സുഷിരത്തിന് കാരണമാകുന്നുണ്ട്. സൂര്യൻ സൃഷ്ടിക്കുന്ന അപകടകരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുന്ന കവചമാണ് ഓസോൺ പാളി. അന്തരീക്ഷ മലിനീകരണം ജനജീവിതത്തെ തകർക്കുകയാണ് ചെയ്യുന്നത്. അന്തരീക്ഷ മലിനീകരണം ബോംബെയിൽ വ്യാവസായിക മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ക്ഷയരോഗം സമ്മാനിച്ചു. കൽക്കത്ത നഗരത്തിൽ കഴിയുന്ന സ്കൂൾ വിദ്യാർത്ഥികളിൽ ഒരു വൻ തോതിൽ ശ്വാസകോശ സംബന്ധമായ നിരവധി രോഗങ്ങൾ വരുത്താനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു ഡൽഹിയിൽ ആകട്ടെ അത് പുകമഞ്ഞ് രൂപത്തിൽ മനുഷ്യജീവിതത്തിൽ തടസ്സപ്പെടുത്തുന്നു.

ജീവൻ നിലനിർത്തുന്നതിന് വായു എന്നപോലെതന്നെ ആവശ്യമാണ് ജലം എന്നാൽ ശുദ്ധജലം ഇന്ന് വെറും എന്നൊരു സങ്കൽപം മാത്രം ആയി മാറിക്കൊണ്ടിരിക്കുന്നു. വ്യവസായശാലകളിൽ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളെയും സമുദ്രത്തെയും വിഷമയമാക്കുന്നു അപകടകാരികളായ മെർക്കുറി,കാഡ്മിയം തുടങ്ങിയ ജലത്തിൽ ലയിച്ചു ചേരുന്നു. ജലമലിനീകരണത്തിന് തെളിവുകളായി ഗംഗയും യമുനയും ചാലിയാറും പെരിയാറും മാറിക്കഴിഞ്ഞു. ഇതുമൂലം കോളറ,ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ വ്യാപകമായിട്ടുണ്ട്. കേരളത്തിൽ ആറ്റ്കൊഞ്ച് തുടങ്ങിയ നിരവധി വിശിഷ്ടമായ മത്സ്യസമ്പത്ത് ഇല്ലാതായി തുടങ്ങി. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ നികത്തുന്നതും രാസവളങ്ങൾ പ്രയോഗിക്കുന്നതും എല്ലാം ഭൂമിയുടെ ജലസംഭരണ ശേഷിയെ സാരമായി നശിപ്പിക്കുന്നു .

വനനശീകരണം ആണ് പരിസ്ഥിതി നാശത്തിലേക്കുള്ള വഴി തെളിക്കുന്ന മറ്റൊന്ന്. ഇത് കൃഷിയെ സാരമായി ബാധിക്കുന്നു. ആൾഡസ്ഹാക്സലി പറഞ്ഞതുപോലെ "ആറ്റംബോംബ് ഒരു നാഗരികതയെ അത് നശിപ്പിച്ചു എന്നാൽ മണ്ണൊലിപ്പ് നാഗരികതയുടെ മാതൃത്വത്തെ നശിപ്പിക്കും" അമിതമായ വനനശീകരണം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകർക്കും. ശബ്ദമലിനീകരണം പരിസര മലിനീകരണത്തിന് ഭീകരത വർദ്ധിപ്പിച്ചു. വാഹനങ്ങൾ, യന്ത്രങ്ങൾ നമുക്കുചുറ്റും ശബ്ദം പുറപ്പെടുവിക്കുന്നു ശബ്ദം പ്രകൃതിയെ പ്രതികൂലമായി ബാധിക്കുന്നു. മനുഷ്യന്റെ കേൾവി ഇല്ലാതാക്കുകയും ഗർഭസ്ഥശിശുക്കളുടെ കേൾവി നശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ചുറ്റുപാടിനെ സർവ്വത്ര അപകടകരമാംവർണ്ണം ആക്കിക്കൊണ്ടിരിക്കുകയാണ് മനുഷ്യൻ.

വികസനത്തിലേക്ക് മനുഷ്യനെ കുതിപ്പിനിടയിലെ ഇടയിലെ ഒരു വീഴ്ചയാണിത് . പക്ഷേ ഇത് ഉയർത്തുന്ന ഭീഷണി അതിഭീകരണമാണെന്ന കാര്യം വിസ്മരിക്കാൻ പാടില്ല .തങ്ങളുടെ വരുംതലമുറയെ ഇത് ബാധിക്കുമെന്നും നാമോർക്കണം. ഇങ്ങനെ മനുഷ്യൻ തന്നെ നമ്മുടെ മരണത്തിലേക്കുള്ള വഴി തുറക്കുന്നു. അതുകൊണ്ട് പരിസര മലിനീകരണം ആത്മഹത്യാപരമാണെന്നതിന് സംശയമില്ല.

മലിനീകരണം ലഘൂകരിക്കാനുള്ള നിരവധി സംവിധാനങ്ങൾ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം പൂർണമായും ഫലപ്രദമാണ് എന്ന് കരുതുക വയ്യ .പരിസര മലിനീകരണം തടയുന്നതിന് നിരവധി നിയമങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നിന്ന് പ്രമുഖന്മാർ പൊതുസമ്മേളന വേദിയിൽ ഘോരഘോരം പ്രസംഗിച്ചത് കൊണ്ട് മാത്രം പ്രകൃതി നമുക്ക് സംരക്ഷിക്കാനാവില്ല. അന്നേദിവസം മാത്രം ഒരു മരം നട്ടു എന്നതിൻറെ പേരിലും പരിസ്ഥിതിയെ സംരക്ഷിക്കാൻ ആവില്ല, നമ്മുടെ ജീവിതത്തെ സംരക്ഷിക്കാനാവില്ല. വെറും ഒറ്റ ദിവസത്തെ സംഘടനകളുടെ പ്രവർത്തനങ്ങൾ കൊണ്ട് ഒരിക്കലും പരിസ്ഥിതിയും നമുക്ക് തിരിച്ചു കൊണ്ടുവരാൻ പറ്റില്ല. അതിന് കൂട്ടായ ഒരുപാട് വർഷങ്ങളിലെ കഠിനാധ്വാനം വേണം. പരിസ്ഥിതി എന്ന അമ്മയെ നാം ഏൽപ്പിച്ച ഓരോ ആഘാതങ്ങളും തന്റെ കുട്ടികളെ ശാസിക്കുന്ന രീതിയിൽ നമുക്ക് തിരിച്ചെത്തുകയാണ്. പ്രളയം നിപ്പാ കോവിഡ് എന്ന രീതിയിൽ പ്രകൃതി നമ്മെ പരീക്ഷിക്കുകയാണ്. ഇപ്പോൾ ലോകം ഒരു മഹാമാരിയെ കോവിഡിനെ നേരിട്ടുകൊണ്ടിരിക്കുന്നു. സ്വന്തം വീടും പരിസരവും ശുചീകരിക്കാൻ വേസ്റ്റുകൾ എല്ലാം കൊണ്ട് പൊതുനിരത്തിൽ തള്ളുന്ന കേരളസംസ്കാരം ഉ ഇതുപോലുള്ള ഓരോ നമ്മുടെ പ്രവർത്തിയും നമ്മെ തിരിഞ്ഞു കുത്താൻ തുടങ്ങിയിരിക്കുകയാണ്. ആ വിപത്തുകളെ പല പല ഓമനപ്പേരിട്ടു നാം വിളിക്കുന്നു. ഇവയെ എല്ലാം നേരിടാൻ ഒറ്റ മാർഗമേയുള്ളൂ മരം നടുക. " ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു നടു നിവർക്കാനൊരു കുളിർ നിഴൽ നടുന്നു" കേട്ടിട്ടില്ലേ ഒരു തൈ അല്ലെങ്കിൽ ഒരു മരം പത്തു പുത്രന്മാർക്കു സമം ആണ്. ഇനിയും മരിക്കാതെ ചരമപ്രാന്താവസ്ഥയിലുള്ള ഭൂമിക്ക് നാം ചരമഗീതം രചിക്കുകയാണ്. വീട്ടിലെ ഒരാൾക്ക് സഞ്ചരിക്കാൻ എന്തിനാണ് ഒരു കാർ പൊതുഗതാഗതം അല്ലേ അതിലും നല്ലത് . ഈ ലോക്ഡൗൺ കാലത്ത് വാഹനങ്ങളൊന്നും പൊതുനിരത്തിൽ ഇല്ല, അതുകൊണ്ട് പരിസ്ഥിതിയിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളിൽ കുറവ് ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇതുപോലെ വാഹനങ്ങളുടെ അളവ് കുറച്ച് നമുക്ക് പരിസ്ഥിതിയെ രക്ഷിക്കാൻ ഒരു മാർഗ്ഗം ആയില്ലേ .ഇതുപോലെ ചിന്തിച്ചു പ്രവർത്തിച്ചാൽ നമ്മുടെ അമ്മയെ നമ്മുടെ മാതാവിനെ നമുക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കും

ശ്രീലക്ഷ്മി. വി.ജി
8 C ജി‌എച്ച്‌എസ്‌എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം