ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/ കൊറോണ ഒരു തിരിച്ചറിവോ?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു തിരിച്ചറിവോ?

സ്പാനിഷ് ഫ്ലൂവിന് ശേഷം ലോകം കണ്ട മഹാമാരി. ചൈനയിൽ കണ്ടുതുടങ്ങിയ നോവൽ കൊറോണ വൈറസ് ഇന്ന് ലോകമെമ്പാടും സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുന്നു. വികസിതമെന്നോ വികസ്വരമെന്നോരാജ്യങ്ങളെവേർതി രിക്കാതെ ജാതി മത വർണ്ണ വർഗ്ഗഭേദമന്യേഏവരെയും തന്റെ കൈപ്പിടിയിലൊതുക്കാനുള്ള ജൈത്രയാത്രയിലാണ് കൊറോണ.ഭീതിതമായ ഈ കൊറോണക്കാലം നമുക്കൊരു തിരിച്ചറിവിന്റേതാണ്. ഇന്നലെവരെ നാം എന്തെന്ന് അഹങ്കരിച്ചിരുന്നുവോഅതൊന്നുമല്ല നാമെന്ന തിരിച്ചറിവ്.ശാസ്ത്രപരീക്ഷണങ്ങളിലൂടെഒരുപാട് കണ്ടെത്തലുകൾ നടത്തിലോകത്തിൽ മനുഷ്യൻ എന്നത് അജയ്യനായ ഒരു ജീവി വംശമാണെന്ന് നാം തെളിയിച്ചു.ശാസ്ത്രം മനുഷ്യപുരോഗതിക്കെന്നത് ശരി തന്നെ.പക്ഷെ, ഇടയ്ക്കെപ്പഴോ നമുക്ക് കാലിടറിയോ? ശാസ്ത്രത്തെ നാം നമ്മുടെ ശത്രുക്കളുടെ നാശത്തിന് ഉപയോഗിച്ചു തുടങ്ങിയപ്പോൾ നമ്മിലെ പൈശാചികത നമുക്ക് വഴികാട്ടിയായി.

ആഹാരം, വസ്ത്രം, പാർപ്പിടം എന്ന അടിസ്ഥാനാവശ്യങ്ങൾക്കുമപ്പുറം പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടുള്ള സുഖലോലുപതിയിലേക്ക് നാം വഴിമാറി. ആവശ്യത്തിലുമധികം സമ്പാദിച്ചു കൂട്ടാൻ നാം ധൃതിപ്പെട്ടു. അപ്പോഴൊക്കെ നാം നമ്മെ പ്പറ്റി മറന്നു പോയി.വലിയ വലിയ രോഗങ്ങളും പേരെടുത്ത ആശുപത്രികളിലെ ചിലവേറിയ ചികിത്സയും അന്തസ്സിൻ്റെ ലക്ഷണങ്ങളായി നാം കണ്ടുതുടങ്ങി. ശരീരം പലപ്പോഴും ഒരു പരീക്ഷണ വസ്തുവായി ആശുപത്രികൾക്ക് സമർപ്പിച്ചു. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന ഒരു തിരിച്ചറിവ് വൈകാതെ നമുക്കെല്ലാം ഉണ്ടായി. ചികിത്സയില്ലാതെ നമ്മുടെ ആരോഗ്യത്തെയും പ്രതിരോധ ശക്തിക്കെതിരെയും മാത്രം അടിസ്ഥാനമാക്കി മരണത്തോടു മല്ലിടുമ്പോൾ നാം മനസ്സിലാക്കി ഒരു ഏകാന്തവാസത്തിനു വലിയ മണിമാളികകളും വിലയേറിയ വസ്ത്രങ്ങളും വാഹനങ്ങളുമൊന്നും ആവശ്യമില്ലെന്ന് .സോപ്പും സാനിറ്റൈസറുംനമ്മുടെ ജീവിതത്തിൻ്റെ ഭാഗമായി മാറി. മറ്റുള്ളവർക്ക് മുമ്പിൽ യഥാർത്ഥ മുഖം മറച്ചു വച്ച് സംസാരിച്ചിരുന്ന നാമിന്ന് മുഖം മൂടിധരിക്കുന്നു. ഏറെ അടുപ്പമുള്ളവരോടു പോലും ഒരകലം പാലിക്കുന്നു.

പുറമെ നിന്നുള്ള ഭക്ഷണം കഴിച്ചു ശീലിച്ചവർ ഇന്ന് വീട്ടിലുള്ള ഭക്ഷണം സ്വാദോടെ കഴിക്കുന്നു. കുടുംബം എന്നവാക്ക് അർത്ഥത്തോടെ കാണാൻ നമുക്ക് കഴിയുന്നു.നമ്മെപ്പോലെ നമ്മുടെ അയൽക്കാരനെയും സംരക്ഷിക്കണം,ബോധവാനാക്കണം, എന്ന ബോധം നമുക്കുണ്ടായിരിക്കുന്നു. കാരണം അയൽക്കാരനു രോഗം വന്നാൽ നമുക്കും രക്ഷയില്ല എന്ന സത്യം നാം മനസ്സിലാക്കിയിരിക്കുന്നു. കാഴ്ചക്കപ്പുറത്തുള്ള ഒന്നിനെയും ഭയക്കാത്ത മനുഷ്യനു ദൃഷ്ടി ഗോചരമല്ലാത്ത കൊറോണ നല്കുന്ന പാഠംചെറുതല്ല. വലിയ ആനയെ അസ്വസ്ഥനാക്കാൻ ഒരു കുഞ്ഞനുറുമ്പിനുകഴിയുമെന്ന പോലെ ലോക രാഷ്ട്രങ്ങളെ അസ്വസ്ഥമാക്കാൻ കൊറോണയ്ക്കു കഴിയുന്നു.

നാം ജാഗരൂകരാകേണ്ടിയിരിക്കുന്നു. നമ്മുടെ ശുചിത്വത്തെപ്പറ്റി ,നമ്മുടെ ശുചിത്വത്തെപ്പറ്റി, നമ്മുടെ ഇടപെടലുകളെപ്പറ്റി സർവ്വോപരി നമ്മുടെ ആരോഗ്യത്തെപ്പറ്റിനമ്മെ ചികിത്സിക്കുന്നവരും നമുക്കു കാവൽനിൽക്കുന്നവരും ആരും അമാനുഷികർ അല്ല. അവർക്കും ജീവിതം അവകാശമാണ്.അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നല്ല ഒരു നാളേയ്ക്കുവേണ്ടി രോഗപ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടാം നമുക്കും.

ചിൻമയി എസ്
9 സി ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Balankarimbil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം