ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/സന്തുലിത പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
സന്തുലിത പരിസ്ഥിതി

സൂക്ഷ്മ ജീവികൾ മുതൽ ഭീമാകാര ജീവികൾ വരെ ഉൾപ്പെടുന്ന സമ്പന്നമായ ഒരു പരിസ്ഥിതി ഭൂമിയ്ക്കുണ്ട്.വൈവിധ്യം കൊണ്ട് സമ്പന്നമാണ് നമ്മുടെ പരിസ്ഥിതി.ജനിതകവൈവിധ്യം,ജീവജാതിവൈവിധ്യം, ആവാസവ്യവസ്ഥ വൈവിധ്യം,ജൈവവൈവിധ്യം തുടങ്ങി നിരവധി വൈവിധ്യങ്ങളുടെ സങ്കലനമാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.നോക്കിനില്ക്കേ നമ്മുടെ കൺമുമ്പിൽ നിന്ന് അപ്രത്യക്ഷരാകുന്ന സഹജീവികളെ കുറിച്ച് മനസ്സിലാക്കുകയും അവയെ സംരക്ഷിക്കാനുള്ള മാർഗം കണ്ടെത്തുകയും വേണം.അതിന് പ്രകൃതിയോടുള്ള സമീപനം മാറണം.പ്രകൃതിയെ മനസ്സിലാക്കുകയും പ്രകൃതിസംരക്ഷണ ത്തിനുളള ശ്രമങ്ങൾ നടത്തുകയും വേണം.

പരിസ്ഥിതി നശീകരണ പ്രവർത്തനങ്ങൾ നമ്മുടെ യിടയിൽ ഇപ്പോൾ സർവ്വ സാധാരണമാണ്.ഇതു മൂലം ഏറെ ജീവജാതികൾ മൺമറഞ്ഞുപോയിട്ടുണ്ട്.അതിനൊരുദ്ദാഹരണമാണ്, മൗറീഷ്യസ് ദ്വീപുകളിൽ സ്ഥിരസാന്നിധ്യമായിരുന്ന ഡോഡോ പക്ഷി.ആ ജീവികൾ നശിച്ചപ്പോൾ അതിനെ ആശ്രയിക്കുന്ന മറ്റു ജീവികളും മരങ്ങളും നശിച്ചു പോയി.ഈ കൊറോണക്കാലത്ത് നമ്മുടെ ലോകത്തിൽ വായുമലിനീകരണതോത് വളരെ കുറഞ്ഞിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

ഭൂമിയിൽ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും തുല്യ അവകാശമാണ്.സഹവർത്തിത്വം-ജീവന്റെ താളം, ഭൂമിയുടെ താളം എന്നിവ നിലനിർത്തേണ്ടത് അത്യാവശ്യമാണ്.ആ താളം തെറ്റി തുടങ്ങി.സ്വയം സുഖസൗഭാഗ്യങ്ങൾക്കായി നടത്തിയ ഇടപെടലുകൾ ഒരു പാട് ജീവജാലങ്ങളെ,ഇപ്പോളിതാ മനുഷ്യനെ തന്നെ ഇല്ലാതാക്കികൊണ്ടിരിക്കുന്നു.നമുക്ക് ഇത് പരിസ്ഥിതിയെ സംരക്ഷിക്കാം,അതുവഴി ഭൂമിയെ,ഭൂമിയിലെ ജീവനെ കാത്തുസൂക്ഷിക്കണം.അങ്ങനെ സന്തുലിതമായ പരിസ്ഥിതി നിലനിർത്താം.

ജോയൽ ബ്രിജേഷ്
8 എ ജി . എച്ച് . എസ് .എസ് വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം