ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/എൻ എസ് എസ്(എച്ച്എസ്എസ്)

എൻ എസ് എസ്

കടയ്ക്കൽ ഹയർസെക്കന്ററി സ്ക്കൂളിൽ ഹയർസെക്കന്ററിവിഭാഗത്തിൽ എൻ എസ് എസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത് 2015 ജനുവരി മാസത്തിലാണ്.സ്വയം സഹായ യൂണിറ്റായാണ് തുടക്കത്തിൽ അനുവദിക്കപ്പെട്ടത്.ചിട്ടയായ പ്രവർത്തനങ്ങളുടെഫലമായി ഒരു വർത്തിനകം തന്നെ സർക്കാർ സാമ്പത്തിക സഹായം ലഭിക്കുന്ന സംരഭമായി യൂണിറ്റ് മാറുകയുണ്ടായി.ശ്രീ.സുനിൽകുമാർ ആയിരുന്നു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.സ്ക്കൂൾ സ്ഥിതിചെയ്യുന്ന കിഴക്കൻ മലയോരഗ്രാമത്തിന്റെ ആവശ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് യൂണിറ്റ് എല്ലായിപ്പോഴും ഏറ്റെട്ത്തുപോരുന്നത്.ശ്രീ.ശിവപ്രസാദ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

സ്നേഹവീട് സഹപാഠിയ്ക്കൊരു സാന്ത്വനം

സ്നേഹവീട് സഹപാഠിയ്ക്കൊരു സാന്ത്വനം എന്നത് കടയ്ക്കൽ ഹയർസെക്കന്ററി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ്2017-18 വർഷത്തിൽ ഏറ്റെടുത്ത് നടത്തുന്നഒരു മഹത്പ്രവർത്തനംമാണ്.ഹയർസെക്കന്ററി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ് ഈ അധ്യയനവർഷം ഏറ്റെടുത്തു നടത്തിയ നിരവധി പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനമാണിത്.നമ്മൂടെ സ്ക്കൂളിലെ തന്നെ ഭവന രഹിതയായ ഒരു വിദ്യാർത്ഥിയ്ക്ക് ഒരു വീടുവച്ചുനൽകുന്ന പദ്ധതിയാണ് 

സ്നേഹവീട്.2018 ജനുവരിയിൽ തുടങ്ങി 2018 മാർച്ച് മാസത്തിൽ പണി പൂർത്തീകരിയ്ക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.