ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/അക്ഷരവൃക്ഷം/നമ്മുടെ ആരോഗ്യം നമ്മുടെ കൈയിൽ

നമ്മുടെ ആരോഗ്യം നമ്മുടെ കൈയിൽ

  രോഗം വരുന്നതും വരാത്തതും നമ്മുടെ ആരോഗ്യത്തിൻെറയും ശുചിത്വത്തിൻെറയും നിലവാരം അനുസരിച്ചാണ്.അതുകൊണ്ട് ചിട്ടയായ ശുചിത്വ പാലനങ്ങളും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും നമ്മൾ പാലിക്കണം.
     കൊറോണ രോഗം വരാതിരിക്കാൻ കൈകൾ സോപ്പിട്ട് കഴുകണം.പുറത്തു പോകുമ്പോൾ മാസ്ക്കും കൈയുറകളും ധരിക്കണം.കുട്ടികൾ പുറത്ത് പോയി കളിക്കാതെ വീട്ടിൽ തന്നെ ഇരിക്കണം.പുറത്ത് പോകേണ്ടി വന്നാൽ അകലം പാലിക്കണം.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടോ കൈ മുട്ട് കൊണ്ടോ വാ മറയ്ക്കണം.
      കൊറോണ രോഗ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം.രോഗം വന്നവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത്.രോഗമുള്ളവർ ഉപയോഗിച്ച സാധനങ്ങൾ മറ്റുള്ളവർ ഉപയോഗിക്കരുത്.രോഗം മാറുന്നത് വരെ വിശ്രമിക്കണം.
 

പവീഷ് പ്രസാദ്.P.A
4 ഗവ.യു.പി.എസ്സ്.ആനത്തലവട്ടം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം