ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/അക്ഷരവൃക്ഷം/നമുക്ക് നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാം

നമുക്ക് നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാം

പരിസ്ഥിതി,ശുചിത്വം, രോഗ പ്രതിരോധം എന്നിവ വളരെ ബന്ധപെട്ടു കിടക്കുന്ന കാര്യങ്ങളാണ്. പരിസ്ഥിതി നശിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് .നാം നമ്മുടെ പരിസരം മലിനമാക്കുന്നതിലൂടെയും വനങ്ങൾ നശിപ്പിക്കുന്നതിലൂടെയും വയലുകൾ മണ്ണിട്ട് നിരത്തുന്നതിലൂടെയും പുഴകളും കായലുകളും മലിനമാക്കുന്ന തിലൂടെയും നമ്മുടെ പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യുന്നുണ്ട്. പരിസ്ഥിതി മലിനീകരണത്തിലൂടെ വളരെ മാരകമായ രോഗങ്ങൾ നമ്മെത്തേടിയെത്തും . വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഈ രോഗങ്ങളെ ചെറുക്കാൻ നമ്മെ സഹായിക്കുന്ന ഘടകമാണ്. രോഗങ്ങൾ പടർന്നു പിടിക്കുന്ന സമയത്തും അല്ലാത്തപ്പോഴും നമ്മൾ വ്യക്തിശുചിത്വം പാലിച്ചാൽ നമ്മൾക്ക് അതിനെ തടയാൻ സാധിക്കും. ഭൂരിഭാഗം രോഗങ്ങളും നമ്മളിലേക്ക് എത്തുന്നത് പരിസ്ഥിതി മലിനമാകുന്നതിലൂടെയാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന ഭാഗം എന്തെന്നാൽ ശുദ്ധജല സംരക്ഷണമാണ് . പൊതുവെ വേനൽക്കാലത്ത് ശുദ്ധജലലഭ്യത വളരെ കുറവാണ്. ഒരു തുള്ളി ജലം നഷ്ടപ്പെട്ടാൽ അതിന് ഒരു ജീവന്റെ വിലയാണ് എന്ന ബോധം നമ്മിൽ ഉണ്ടാവണം. ശുദ്ധജല സംരക്ഷണത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭൂരിഭാഗം പൂർത്തിയാകും. പരിസ്ഥിതി സംരക്ഷണത്തിലൂടെ നാം പാലിക്കേണ്ട ഒരു ഘടകമാണ് വ്യക്തി ശുചിത്വം. പരിസ്ഥിതി ശുചിത്വം ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് മഴക്കാലത്താണ്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ വളരാൻ ഇടയാകുന്നു. മഴക്കാലത്ത് ഉണ്ടാകുന്ന രോഗങ്ങൾ കൊതുകുകൾ പരത്തുന്നതാണ്. പരിസ്ഥിതി ശുചീകരണത്തിൽ പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത് കൊതുകു വളരുന്നില്ല എന്നതാണ്. പിന്നെ രോഗങ്ങൾ കടന്നെത്തുന്നത് ജലം മലിനമാകുന്നതിലൂടെയാണ് .ഇതുകൊണ്ടുതന്നെ തിളപ്പിച്ചാറ്റിയ ജലം തന്നെ ഉപയോഗിച്ചാൽ രോഗങ്ങളെ നമ്മളിൽ നിന്ന് അകറ്റി നിർത്താം. പരിസ്ഥിതി സംരക്ഷണം ,വ്യക്തി ശുചിത്വം എന്നിവയിലൂടെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ നമുക്ക് പങ്കാളികളാവാം.

മുഹമ്മദ് ഷാമിൽ എ
9 D ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം