ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഏകദേശം 76 സെൻറ് സ്ഥലത്ത് ചുറ്റുമതിലോടുകൂടി സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ രണ്ട് കെട്ടിടത്തിലായി പ്രീ പ്രൈമറി മുതൽ നാലു വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. ജി ഐ ഷീറ്റ് മേഞ്ഞതും സീലിങ്ങോടു കൂടിയതും ടൈൽ പാകിയതുമായ കെട്ടിടത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളും സുനാമി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വാർക്ക കെട്ടിടത്തിൽ പ്രീ പ്രൈമറി ക്ലാസുകളും ആണ് പ്രവർത്തിക്കുന്നത്. എല്ലാ ക്ലാസ്മുറികളും വൈദ്യുതീകരിച്ചവയാണ്. പ്രീ പ്രൈമറി ക്ലാസിനോട് ചേർന്ന് ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. അരൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട് ലഭിച്ച അസംബ്ലി ഹാൾ സ്കൂളിലെ വടക്കുപടിഞ്ഞാറു ഭാഗത്തും toilet complex സ്കൂളിന്റെ തെക്കുകിഴക്കു ഭാഗത്തും സ്ഥിതിചെയ്യുന്നു. ഫിഷറീസ് വകുപ്പിൽ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മനോഹരമായതും ശുചിത്വമുള്ളതുമായ kitchen cum dinning room ൽ ആണ് കുട്ടികൾ ഭക്ഷണം കഴിക്കുന്നത്. Interactive board, പ്രൊജക്ടർ ,പ്രസംഗപീഠം, രണ്ട് ലാപ്ടോപ്പ്, വായനയെ പ്രോത്സാഹിപ്പിക്കുന്ന ലൈബ്രറി, എല്ലാ ക്ലാസ്സുകളിലും ഫാൻ, കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ ഇവയും സ്കൂളിനുണ്ട്. Paving ടൈൽ പാകിയ സ്കൂൾ മുറ്റത്തിന് വടക്കുവശത്തായി തണലേകുന്ന കുട പോലെ ഒരു അത്തിമരമുണ്ട്. അതിനരികിലായി കുട്ടികൾക്കുള്ള ഊഞ്ഞാൽ, slide, see-saw ഇവയും ഒരു പച്ചക്കറി തോട്ടവും സ്കൂളിൽ ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം