ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ധീവരസമുദായ അംഗങ്ങൾ തിങ്ങി പാ‍ർത്തിരുന്ന ഈ പ്രദേശത്തു നിന്നും മറ്റു സ്കൂളുകളിലേക്കുള്ള യാത്ര ദുഷ്കരമായതിനാൽ പണ്ടുകാലത്ത് കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാൻ പല രക്ഷിതാക്കൾക്കും ബുദ്ധിമുട്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനുമായി 1924 ൽ സ്കൂൾ സ്ഥാപിതമായി. ഈ പ്രദേശത്തെ ആളുകളുടെ മുഖ്യ ഉപജീവന മാർഗ്ഗം മത്സ്യബന്ധനമായതിനാലും ധീവരസമുദായത്തിലെ കുഞ്ഞുകുട്ടികൾ പഠിയ്ക്കുന്ന സ്ക്കൂൾ ആയതിനാലുമാണ് ഈ വിദ്യാലയത്തിന് ഗവ.ഫിഷറീസ് എൽ പി സ്കൂൾ എന്ന് പേരിട്ടത്. 1924 മുതൽ ഈ പ്രദേശത്തെ മുഴുവൻ കുട്ടികളും ഈ സ്ക്കൂളിൽ പഠിച്ചു വരുന്നു. ഇപ്പോഴും ധീവരസമുദായത്തിൽ പെട്ട കുട്ടികളാണ് ഭൂരിഭാഗവും. അമ്മുകോയസാർ ശർമ്മസാർ തുടങ്ങിയ പ്രമുഖ ഹെഡ് മാസ്റ്റർമാർ സ്കൂളിന്റെ പ്രശസ്തി ഉയർത്തി.1924 ൽ ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് ഓടിട്ട കെട്ടിടം പണിതു.നിലവിൽ ജി ഐ ഷീറ്റ് മേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ഈ പ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിന് ഈ സ്കൂൾ അരൂരിൽ നിർണ്ണായക പങ്ക് വഹിച്ചു വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം