കൂട്ടുകാരേ,
ഓർത്തിടുവിൽ
'ചുറ്റുവട്ടത്തിറങ്ങുമ്പോൾ
വായും മൂക്കും മറച്ചീടാൻ
മറന്നിടല്ലേ
(ഓ തിത്തി....)
കൊറോണ എന്നൊരു
വൈറസ്
നമ്മെ കാത്ത് പുറത്തുണ്ട്
പിടികൊടുക്കാതിരിക്കാൻ
അകത്തിരിക്കാം
( ഓ .. തിത്തിതാരാ ... )
സോപ്പു കൊണ്ട് കൈകൾ
രണ്ടും
കഴുകിടാം മറക്കാതെ
വീടും പരിസരവും
ശുചിയാക്കിടാം. (ഓ..തിത്തി... )
നയിക്കാനായി മന്ത്രിയുണ്ട്
കാവലായി പോലീസുണ്ട്
പൊരുതി തോൽപ്പിക്കാ
നായ് ഡോക്ടറുമുണ്ട്
( ഓ .. തിത്തി.. )
പേടി വേണ്ട ഒത്തുചേർന്ന്
തുരത്തിടാമീ രോഗത്തെ
ജാഗ്രത പാലിച്ച് നമ്മൾക്ക
കന്നിരിക്കാം.
(ഓ... തിത്തി.....)