ചൈനയിൽ നിന്ന് കൊറോണ വന്നു.
കോവിഡ് 19 എന്നു പേരുമിട്ടു.
കാണാനും വയ്യ കേൾക്കാനും വയ്യ.
തൊട്ടാലയ്യയ്യോ കഷ്ടപ്പാട്.
എങ്ങോട്ടാണവന്റെ പോക്കെന്നറിയില്ല.
വീടും പൂട്ടിയിരിപ്പാണ് ഞങ്ങൾ.
കൂട്ടുകാരെ ഒന്നു കണ്ടിടാതെ.
പള്ളിക്കൂടത്തിൽ പോയിടാതെ.
ഇനിയെത്ര നാളെന്നറിയില്ലല്ലോ.
ജാഗ്രതയോടെ ഇരുന്നിടേണം.
കാവലായി ഒത്തിരി പേരുണ്ട് ചുറ്റിലും.
മാറിടും ഈ വ്യാധി നാട്ടിൽ നിന്നും. (2)