ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ എന്താണ് കൊറോണ വൈറസ്?

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കൊറോണ വൈറസ്?

സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും. 2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ ചില പ്രവിശ്യകളിലാണ് ഈ വൈറസ് ബാധ സ്ഥിരീകരിച്ചത്. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങൾ .പിന്നീട് ന്യുമോണിയ ആയി മാറും.  വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല. ശ്രദ്ധിക്കേണ്ട കാര്യം വ്യക്തിത്വ ശുചിത്വവും, അകലവും പാലിക്കുക എന്നതാണ്. എന്തൊക്കെയാണെങ്കിലും ഈ ലോക്ക്ഡൗണിലൂടെ പ്രകൃതി അതിന്റെ ആവാസവ്യവസ്ഥയിലേക്ക് തിരിച്ചുവന്നു .ഭയം അല്ല ജാഗ്രതയാണ് വേണ്ടത്.....

പ്രിസില്ല
8B ഗവ.എച്ച്. എസ്. എസ്. വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം