ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം

എന്റെ പൂന്തോട്ടം


തെച്ചിയും റോസയും തുമ്പയും പൂവിട്ടു
ചെമ്പരത്തിപ്പൂ ചിരിച്ചു നിന്നു
പിച്ചിയും മുല്ലയും ചേമന്തിയും പൂത്തു
പൂമണം തൂകി കുണുങ്ങി നിന്നു
ഞാനും വരട്ടെയെന്നോതി നിശാഗന്ധി
തൂവെള്ള ചാർത്തി വിടർന്നു നിന്നു
മഞ്ഞയും നീലയും ചുറ്റിയ കോളാമ്പി
വേലിക്കരികിലായ് കാത്തു നിന്നു
പൂന്തേൻ കുടിച്ചു മദിച്ചു പൂമ്പാറ്റകൾ
പൂക്കാലമായെന്ന് മൂളുന്നു വണ്ടുകൾ
തെച്ചിയും റോസയും തുമ്പയും പൂവിട്ടു
ചെമ്പരത്തിപ്പൂ ചിരിച്ചു നിന്നു.
 

അൻസിയ
7B ജി.എച്ച്.എ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത