ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവക്കുറിപ്പ്

2020 മാർച്ച് മാസത്തിലാണ് കൊറോണ- കോവിഡ്19 എന്ന രോഗം വന്നത്. മാത്രമല്ല അത് ആയിരക്കണക്കിന് പേരിൽ പിടിപെട്ടു എന്ന് അറിഞ്ഞപ്പോൾ മുതൽ എനിക്ക് ഭയങ്കര പേടിയായിരുന്നു. ഞാൻ വീട്ടിൽ നിന്നും പുറത്തോട്ടൊന്നും പോകാറില്ല.ഞാൻ മാത്രമല്ല ആരും പുറത്തോട്ടൊന്നും പോകാറില്ല.അത്യാവശ്യകാര്യങ്ങൾക്ക് പുറത്തുപോകേണ്ടി വന്നാൽ മാസ്ക്കോ തുവാലയോ ഉപയോഗിച്ച് മുഖം മറച്ചാണ് പോകുന്നത്. പോയിട്ടുവന്നാൽ Hand- Wash/Sanitizer ഉപയോഗിച്ച് കൈകഴുകാറുണ്ട്. അല്ലെങ്കിൽ കുളിക്കാറുണ്ട്. ഞാൻ ഈ അവധിക്ക് ബന്ധുക്കളുടെ വീട്ടിൽ പോയില്ല. അതുകൊണ്ട് എനിക്കും എന്റെ അനിയനും ഭയങ്കര വിഷമമായിരുന്നു. ഈ രോഗം വന്നതിനാൽ പരീക്ഷ മുഴുവൻ എഴുതിയില്ല. എനിക്ക് ഏറ്റവും കൂടുതൽ വിഷമമായത് എന്റെ വല്യച്ഛൻ ദുബായിലാണ്. വല്യച്ഛൻ നാട്ടിൽ വരാനിരുന്നതായിരുന്നു. അപ്പോഴാണ് കൊറോണ എന്ന രോഗം വന്നത്. അതിനാൽ അവർ വല്യച്ഛനെ വിട്ടില്ല. ഞങ്ങൾക്ക് എല്ലാവർക്കും ഭയങ്കര വിഷമമായിരുന്നു. ഈ രോഗം പെട്ടെന്ന് മാറാൻ ഞങ്ങൾ ദൈവത്തിനോട് പ്രാർത്ഥിക്കുകയാണ്.

പൗർണ്ണമി വിജയൻ
4A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം