ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/പ്രകൃതി നിനക്ക് വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നിനക്ക് വേണ്ടി

ഒരിടത്ത് ഒരിടത്ത് അതിമനോഹരമായ ഒരു ഗ്രാമം ഉണ്ടായിരുന്നു. പ്രകൃതിരമണിയ ആ ഗ്രാമത്തിലെ ഓരോ കാഴ്ചകളും നമ്മുടെ കണ്ണിനെ കുളിർമ നൽകുന്നതായിരുന്നു. പച്ചപ്പ് നിറഞ്ഞ പാടങ്ങൾ , പുഴകൾ, നദികൾ, പാടത്തും പറമ്പിലും ഓടി കളിക്കുന്ന കുട്ടികൾ, കിളികളുടെ മധുരമായ ശബ്ദം, പാടത്തു മേഞ്ഞു നടക്കുന്ന പശുക്കൾ പച്ചപ്പുനിറഞ്ഞ കുന്നുകളും വയലുകളും, അങ്ങനെ പ്രകൃതിസൗന്ദര്യം നിറഞ്ഞതായിരുന്നു ആ ഗ്രാമം. ആ ഗ്രാമത്തിൽ ഉള്ള ആളുകൾ പരസ്പരം സ്‌നേഹവും കരുണയും ഉള്ളവരായിരുന്നു.

വളരെ പെട്ടന്നായിരുന്നു ആ ഗ്രാമത്തിൽ ഒരു ഫാക്ടറി ഉയർന്നു വന്നത്. വലിയ പുകക്കുഴലുകളും, ധാരാളം യന്ത്രങ്ങളും ഉള്ള ആ വലിയ ഫാക്ടറി ആ ഗ്രാമത്തിലെ ജനങ്ങളിൽ കൗതുകം ഉയർത്തുന്നതായിരുന്നു. വളരെ പെട്ടന്നായിരുന്നു ആ ഗ്രാമത്തിലെ ഓരോ കിണറുകളിലും നദികളിലും ജലം മലിനപ്പെടാൻ തുടങ്ങി എന്ന സത്യം ഗ്രാമവാസികൾ തിരിച്ചറിയാൻ തുടങ്ങി. നദികളിലും മറ്റും മാലിന്യകൂമ്പാരങ്ങൾ ഉയർന്നു പൊങ്ങി, നദിയിൽനിന്നും വള്ളം കുടിക്കുന്ന കന്നുകാലികൾ ചത്തുവീഴാൻ തുടങ്ങി, പുഴകളിലെ മീനുകൾ ചത്തു. ഗ്രാമത്തിലെ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ പല തരത്തിൽ ഉള്ള ത്വക്കുരോഗങ്ങൾക്കു കിഴ്പ്പെട്ടു. മഞ്ഞപിത്തം, ചിക്കൻപോക്സ്, കാൻസർ എന്നി രോഗങ്ങൾ വ്യാപകമായി വരാൻ തുടങ്ങി, പ്രകൃതി മലിനപ്പെടാൻ തുടങ്ങി. അന്തരീക്ഷത്തിൽ മുഴുവൻ പുകയും, പൊടിപടലങ്ങൾ മാത്രം. ഗ്രാമത്തിലെ ഓരോ ആളുകളും പരസ്പരം ചോദിക്കാൻ തുടങ്ങി, ഏന്താണ് ഈ ദുരവസ്ഥക്കുകാരണം എന്ന് ! ഒടുവിൽ അവർ കണ്ടെത്തി. അവരുടെ ആ അവസ്ഥക്കുകാരണം ആ വലിയ ഫാക്ടറിയും അതിൽനിന്നും ഉയർന്നുവരുന്ന വിഷമുള്ള പുകയും, ഫാക്ടറി നിന്നും പുഴയിലെക്കു വലിച്ചെറിയുന്ന മലിനവസ്തുകളും, വിഷ വാതകങ്ങളുംആണന്നു കണ്ടെത്തി. മനുഷ്യന്റെ ഈ അവസ്ഥക്ക് കാരണം മനുഷ്യൻ തന്നെ ആണ്. പ്രകൃതിയുടെ പച്ചപ്പ് നഷ്ടപെട്ടിരിക്കുന്നു ഫാക്ടറിയിൽ നിന്നും വലിച്ചെറിയുന്ന പ്ലാസ്റ്റികും, മലിനവസ്തുക്കളും ഭൂമിയെ മലിനമാക്കുന്നു, പ്ലാസ്റ്റിക് വർഷങ്ങളോളം മണ്ണിൽ നശിക്കാതെ കിടക്കുന്നു ഇതിലൂടെ മണ്ണിലെ സുഷമജീവികൾ നശിക്കുന്നു, അവയുടെ ആവാസവ്യവസ്ഥ ഇല്ലാതാകുന്നു ഇതെല്ലാം ഓരോ മനുഷ്യരും മനസിലാകണ്ടതാണ്. ഫാക്ടറിനിന്നും ഉയരുന്ന വാതകങ്ങൾ അന്തരീഷത്തിൽ മലിനമാക്കുന്നു. ഓസോൺപാളിക്ക് ഇതു വിള്ളൽ ഏല്പിക്കുന്നു ഇതിലൂടെ അൾട്ര വയലറ്റ് കിരണങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുന്നു ഇതു കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നത്.

ഈ കഥയിൽനിന്നും നമ്മൾ മനസിലാക്കേണ്ടത് ഇത്രമാത്രം, പ്രക്രതിയെ നമ്മൾ ദ്രോഹിക്കാതിരിക്കുക. നമ്മൾ പ്രകൃതിയോട് ചെയുന്ന ഓരോ പ്രവർത്തിക്കും ഉള്ള പ്രകൃതിയുടെ തിരിച്ചടിയാണ് സുനാമി, വെള്ളപൊക്കം, കൊറോണ പോലുള്ള മഹാമാരിക്ക് നമ്മൾ ഇരയാകേണ്ടി വന്നത്. മനുഷ്യൻ എന്നും പഠിക്കേണ്ടത് പ്രകൃതിയോടും മറ്റുജീവജാലകളോടും അൽപ്പം മനുഷ്യത്വം മാത്രം.


സുചിത്ര സതീശൻ
8 എ ഗവ.എച്ച്.എസ്സ്.പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 12/ 2023 >> രചനാവിഭാഗം - കഥ