ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

തീരദേശമേഖലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ  പഠിക്കുന്ന സ്കൂളാണ് ജി.എച്ച്.എസ്.എസ് മംഗലം സ്ക‍ൂൾ . 23 ഡിവിഷൻ  ഉള്ള ഈ സ്കൂളിൽ  25 ക്ലാസ് മുറികളുണ്ട് അതിൽ തന്നെ സ്മാർട്ട് ക്ലാസ് റൂം ,കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി തുടങ്ങിയ വിപുലമായ  സൗകര്യങ്ങളോടുകൂടിയ സ്കൂളാണിത് .ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി ,കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി സ്കൂൾ സൊസൈറ്റി എന്നിവ പ്രവർത്തിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലെറ്റുകൾ ,അതിൽ തന്നെ ഗേൾസ്‌ ഫ്രണ്ട്‍ലി ആയ ടോയ്‌ലറ്റുകളും ഉണ്ട് .കുട്ടികളുടെ കായികപരമായ കഴിവിനെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള  സ്കൂൾ ഗ്രൗണ്ട് സ്പോർട്സ് കൗൺസിൽ സ്പോർട്സ് കോച്ച് എന്നിവ പ്രവർത്തിക്കുന്നു. സ്കൂൾ കോമ്പൗണ്ട് ആകെ രണ്ട് ഏക്കർ 94 സെൻറ് സ്ഥലമുണ്ട് ഹയർ സെക്കൻഡറി തലത്തിൽ സുസജ്ജമായ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ ലാബുകളുണ്ട് .സ്കൂളിൽ ആകെ 29 കമ്പ്യൂട്ടറുകൾ ആണുള്ളത് . ക്ലാസ്മുറികൾ എല്ലാംതന്നെ ഹൈടെക് ക്ലാസ് മുറികൾ ആണ് കുടിവെള്ളം വാട്ടർ പ്യൂരിഫയർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്കൂളാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം